Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്യസ്തരെ...

സന്യസ്തരെ ലക്ഷ്യംവെച്ചുള്ള അപവാദ പ്രചാരണത്തിനെതിരെ വോയ്സ് ഓഫ് നൺസ്

text_fields
bookmark_border
കൊച്ചി: സന്യാസിനികളെ അവഹേളിച്ച്​ നടത്തിയ ഫോട്ടോഷൂട്ടിനും അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടിയുമായി കെ.സി.ബി.സി ഐക്യ-ജാഗ്രത കമീഷ​ന്‍റെ സമർപ്പിത കൂട്ടായ്മ വോയ്സ് ഓഫ് നൺസ്. ഇത് സംബന്ധിച്ച് കത്തോലിക്ക സന്യാസിനികളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം പരാതികൾ നല്കിയതായി അവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും സന്യാസ ജീവിതാന്തസ്സിനെയും അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. ചാനൽ ചർച്ചകളിൽ കത്തോലിക്ക സഭയും സന്യസ്തരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോധപൂർവം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന അവതാരകർക്കെതിരെയും പാനലിസ്റ്റുകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും മുൻകൈ എടുക്കുമെന്ന് ഐക്യജാഗ്രത കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story