Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രീയ വിദ്യാലയം: ...

കേന്ദ്രീയ വിദ്യാലയം: സർക്കാർ ഇടപെടണം -ഹൈബി ഈഡൻ

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയിലെ കേന്ദ്രീയ വിദ്യാലയം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിക്കും റവന്യു മന്ത്രി കെ.രാജനും എം.പി കത്തു നൽകി. റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളാണ് ഇതുസംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടത്​. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ വിദ്യാലയം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജനുമായും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷുമായും ഫോണിൽ സംസാരിച്ചു.
Show Full Article
TAGS:
Next Story