Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര ബജറ്റ്​:...

കേന്ദ്ര ബജറ്റ്​: ജില്ലക്ക്​ കാര്യമായ വിഹിതമില്ല

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തി​ന്‍റെ വ്യവസായ തലസ്ഥാനമായ ജില്ലക്ക്​ കേന്ദ്രബജറ്റിൽ കാര്യമായി ഒന്നുമില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഗ്രാൻറ്​ ഇനത്തിൽ മാത്രമാണ്​ ബജറ്റ്​ വിഹിതം അനുവദിച്ചത്​. അതേസമയം, ഓഹരി വിൽപനക്ക്​ പച്ചക്കൊടി കാണിക്കുന്ന ബജറ്റ്​ നയം ബി.പി.സി.എൽ ഉൾപ്പെടെ സ്ഥാപനങ്ങളുടെ സ്വകാര്യവത്​കരണത്തിന്​ ആക്കം കൂട്ടും. കൊച്ചി കപ്പൽശാലക്ക്​ 400 കോടിയുടെ ഗ്രാൻറ്​ അനുവദിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം 300 കോടിയായിരുന്നതാണ്​ ഇക്കുറി ഉയർത്തിയത്​. എന്നാൽ, രണ്ടുവർഷം മുമ്പ്​ 400 കോടിയും അതിനും മുമ്പ്​ 473.85 കോടിയുമായിരുന്നു. ഷിപ്പിങ്​ കോർപറേഷന്​ അനുവദിച്ച 80 കോടി രൂപയാണ്​ ബജറ്റിൽ കൊച്ചിയെ പരാമർശിക്കുന്ന മറ്റൊന്ന്​. മിനിക്കോയ്​-കൊച്ചി-തൂത്തുക്കുടി-മാലി എന്നിവയെ ബന്ധിപ്പിച്ച്​ കടലിലൂടെ കാർഗോ, പാസഞ്ചർ സർവിസുകൾ നടത്താൻ ധനസഹായമായാണ്​ ഈ തുക അനുവദിച്ചത്​. കഴിഞ്ഞ വർഷം150 കോടി രൂപയായിരുന്നത്​ ഇക്കുറി ഗ്രാൻറിനത്തിൽ കുറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപയിനത്തിൽ കൊച്ചി പോർട്ട്​ ട്രസ്​റ്റിന്​ 23.88 കോടി ലഭിക്കും. ക്രെഡിറ്റ്​ കോ ഓപറേറ്റിവ്​ സൊസൈറ്റികൾക്ക്​ ലോൺ ഇനത്തിൽ ചെലവഴിക്കാനാണ്​ ഈ തുക. ജില്ലയുടെ അഭിമാനസ്ഥാപനമായ എഫ്​.എ.സി.ടിക്ക്​ 340 കോടി രൂപയാണ്​ ഗ്രാൻറ്​. കഴിഞ്ഞ തവണ ലഭിച്ച ഗ്രാൻറിൽനിന്ന്​ കുറച്ചിട്ടില്ലെന്ന്​ ആശ്വസിക്കാം. അടുത്ത സാമ്പത്തികവർഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 65,000 കോടി രൂപ കേന്ദ്ര സർക്കാർ ലക്ഷ്യമിടു​മ്പോൾ അതിൽ മുൻപന്തിയിൽ കൊച്ചിയിലെ ബി.പി.സി.എൽ റിഫൈനറിയും വരും. നടപ്പ്​ സാമ്പത്തിക വർഷംതന്നെ ഇതിന്​ ഒരുക്കം നടത്തിയെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എൽ വിൽക്കു​മ്പോൾ കൊച്ചിക്കും അത്​ തിരിച്ചടിയാകും. 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടുലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്​. കേന്ദ്രസർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. പരമാവധി 1.10 ലക്ഷം കോടി രൂപക്കാണ്​ കൈമാറാൻ നീക്കം. ബി.പി.സി.എല്ലിന്‍റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക്‌ മാത്രം ഒന്നര ലക്ഷം കോടിയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story