Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡ്രൈവർ ലോറിക്കുള്ളിൽ...

ഡ്രൈവർ ലോറിക്കുള്ളിൽ മരിച്ചനിലയിൽ

text_fields
bookmark_border
ഡ്രൈവർ ലോറിക്കുള്ളിൽ മരിച്ചനിലയിൽ
cancel
റാന്നി: ക്രഷര്‍ യൂനിറ്റില്‍ പാറ മാറ്റുന്ന ടോറസ് ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കല്‍ ക്രഷര്‍ യൂനിറ്റിലെ ഡ്രൈവര്‍ നെടുങ്കണ്ടം കല്ലാര്‍ തണ്ണിമൂട് ബ്ലോക്ക് നമ്പര്‍ 39ല്‍ മീനാക്ഷിഭവന്‍ വി.കെ. തങ്കപ്പന്‍റെ മകന്‍ എം.ടി. വിനോദാണ്​ (41) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മണ്ണുമാന്തി ഉപയോഗിച്ച് കോരി മാറ്റുന്ന പാറ ക്രഷര്‍ യൂനിറ്റിലേക്ക്​ ലോറിയില്‍ മാറ്റുന്ന ജോലിയാണ് വിനോദ് ചെയ്തിരുന്നത്. ടേണില്‍ കിടന്ന ലോറി ഊഴമായിട്ടും എത്താതായതോടെ ജോലിക്കാര്‍ വന്നുനോക്കുമ്പോള്‍ വാഹനത്തില്‍ വീണു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. വെച്ചൂച്ചൂറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്​മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെച്ചൂച്ചിറ പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: അനിജ. മകള്‍: മീനാക്ഷി. Ptd rni - 3 vinod ഫോട്ടോ: എം.ടി. വിനോദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story