Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്​മപുരത്ത്​ ബയോ...

ബ്രഹ്​മപുരത്ത്​ ബയോ മൈനിങ്ങിന്​ തുടക്കം

text_fields
bookmark_border
അറുതിയാകുന്നത്​ പതിറ്റാണ്ടുകളുടെ അനിശ്ചിതാവസ്ഥക്ക്​ lead കൊച്ചി: ജില്ലയിലെ വലിയ വിഭാഗം ജനത്തി​ന്‍റെ തീരാദുരിതത്തിന്​ അറുതിയാകുമെന്ന്​ പ്രതീക്ഷ പുലർത്തി​ ബ്രഹ്​മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ബയോമൈനിങ്ങിന്​ തുടക്കം. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതാവസ്ഥകൾക്ക്​ വിരാമമിട്ട് കെ.എസ്.ഐ.ഡി.സി മുഖാന്തരം​ തെരഞ്ഞെടുത്ത​ കൊച്ചി കോർപറേഷൻ കരാർ ഒപ്പിട്ട സോൺട ഇൻഫ്രാടെക് ലിമിറ്റഡാണ്​ പദ്ധതി നടപ്പാക്കുന്നത്​​. ഒമ്പതുമാസം കൊണ്ട്​ ബയോമൈനിങ്​ പൂർത്തിയാക്കുമെന്നാണ്​ കരാർ. ദിവസങ്ങൾക്ക്​ മുമ്പും മാലിന്യത്തിന്​ തീപിടിച്ച്​ അപകടാവസ്ഥയിലായിരുന്നു പ്രദേശം. 54 കോടി രൂപയുടെ പദ്ധതിക്ക്​ മൊത്തം ചെലവി​ന്‍റെ 15 ശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി കരാറുകാരന് അനുവദിക്കും. 8.23 കോടി രൂപയാണ്​ ഇത്തരത്തിൽ നൽകുക. കമ്പനി അവതരിപ്പിച്ച വർക് ഇംപ്ലിമെന്‍റേഷൻ പ്ലാൻ കോർപറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്​തു. ബയോ മൈനിങിന്​ ശേഷം എട്ട്​ ഏക്കർ സ്ഥലം മാത്രമാണ്​ ജൈവ മാലിന്യം കുഴിച്ചുമൂടാൻ ആവശ്യമായി വരികയുള്ളൂവെന്നാണ്​ കമ്പനിയുടെ വാഗ്​ദാനം. ഡമ്പിങ്​ യാർഡിലെ 80 ശതമാനം സ്ഥലവും കോർപറേഷന്​ ഉപയോഗിക്കാൻ കഴിയും വിധം ലഭ്യമാകും. മൊബിലൈസേഷൻ അഡ്വാൻസ്​ നൽകാൻ കോർപറേഷ​ൻ മറ്റ്​ ഫണ്ടുകളെ ആശ്രയിക്കേണ്ടി വരുമെന്ന്​ മേയർ എം. അനിൽകുമാർ അറിയിച്ചു. ജനപ്രതിനിധികളുടെ മോണിറ്ററിങ്​ കമ്മിറ്റി പ്രവർത്തനം വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കമ്പനിയുടെ വർക് ഇംപ്ലിമെന്‍റേഷൻ പ്ലാൻ പരിശോധിച്ച് നിർദേശം നൽകാനും പദ്ധതി മോണിറ്ററിങ് നടത്താനും മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, ഗവ. എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി തത്ത്വത്തിൽ അംഗീകരിച്ച പ്ലാനാണ് തിങ്കളാഴ്​ച​ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്​. പദ്ധതി നടപ്പാക്കുമ്പോൾ കോർപറേഷ​ന്‍റെ മോണിറ്ററിങ്​ കമ്മിറ്റി നിരീക്ഷണം നടത്തണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഒപ്പിട്ട കരാറിൽനിന്ന്​ വ്യതിചലിക്കുന്ന തരത്തിൽ വർക്​ ഇംപ്ലിമെ​ന്‍റേഷൻ പ്ലാനിൽ വരുത്തിയ മാറ്റങ്ങൾ അനുവദിക്കരുതെന്നും ഉന്നയിച്ചു. ഇത്​ സംബന്ധിച്ച്​ വ്യക്​തത വരുത്തുമെന്ന്​ മേയർ എം. അനിൽകുമാർ അറിയിച്ചു. 50 ലക്ഷം രൂപ അടങ്കലുള്ള ബ്രഹ്മപുരം ലീച്ചറ്റ് പ്ലാൻറി​ന്‍റെ ഡി.പി.ആർ തയാറാക്കുന്നതിന് ക്ഷണിച്ച റീടെൻഡറിൽ അൾട്രാടെക്ക് എൻവയൺമൻെറ് കൺസൾട്ടൻസി ആൻഡ്​ ലബോറട്ടറി എന്ന സ്ഥാപനത്തി​ന്‍റെ ടെൻഡർ അംഗീകരിച്ചു. ലഭ്യമായ രണ്ടെണ്ണത്തിൽ ഡി.പി.ആർ നിരക്കിന്‍റെ 2.2 ശതമാനം കുറച്ച് രേഖപ്പെടുത്തിയത് ഈ സ്ഥാപനമാണ്​. ദേശീയ ഹരിത ട്രൈബ്യൂണലി​ന്‍റെ ഉത്തരവ്​ അനുസരിച്ചാണ്​ ബയോ മൈനിങിലേക്ക്​ സംസ്ഥാന സർക്കാറി​ന്‍റെ നേതൃത്വത്തിൽ നടപടികൾ എത്തിച്ചത്​. ജൈവ, അജൈവ മാലിന്യം തരംതിരിച്ച്​ പ്ലാസ്​റ്റിക്​ ഉൾപ്പെടെയുള്ളവ മാറ്റി സംസ്​കരണത്തിനായി മാറ്റി ബാക്കി കുഴിച്ചുമൂടുകയാണ്​ ചെയ്യുക.
Show Full Article
TAGS:
Next Story