Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഡലുകളുടെ അപകട മരണം:...

മോഡലുകളുടെ അപകട മരണം: ഹാർഡ്​ ഡിസ്​കിലും സൈജുവിലും വഴിമുട്ടി അന്വേഷണം

text_fields
bookmark_border
കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം ഹോട്ടലിലെ ഹാർഡ്​ ഡിസ്​കിലും അപകടത്തിനിരയായ കാറിനെ പിന്തുടർന്ന സൈജു തങ്കച്ച​നിലും തട്ടി വഴിമുട്ടിയ അവസ്ഥയിൽ. അപകടത്തെ തുടർന്നുള്ള ദിവസങ്ങളിൽ വിവാദമായ​ മട്ടാഞ്ചേരിയിലെ നമ്പർ 18 ഹോട്ടലി​ന്​ പിന്നാലെയാണ്​ പൊലീസെങ്കിലും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മോഡലുകളും സുഹൃത്തും സംഭവദിവസം ഈ ഹോട്ടലിൽനിന്ന്​ മടങ്ങുംവഴിയാണ്​ നവംബർ ഒന്നിന്​ പുലർച്ച അപകടത്തിൽ മരിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ്​ അന്വേഷണം ഹോട്ടലിനെ കേന്ദ്രീകരിച്ചായത്​. എന്നാൽ, എന്തെങ്കിലും തുമ്പുകിട്ടാൻ സാധ്യതയുള്ള സി.സി ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഹാർഡ്​ ഡിസ്​ക്​ ഇതുവരെ കണ്ടെത്താനാകാത്തതാണ്​ അന്വേഷണ സംഘത്തെ കുഴക്കുന്നത്​. വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചനെന്നയാൾ ഒളിവിൽ പോയതാണ്​ മറ്റൊരു തിരിച്ചടി​. ഇയാളെ ഒരു തവണ വിളിച്ചുവരുത്തി മൊഴിയെടുത്ത്​ വിട്ടയച്ചിരുന്നു. എന്നാൽ, ഇയാൾ നഗരത്തിലെ മയക്കുമരുന്ന്​ മാഫിയയിലെ കണ്ണിയാണെന്നും മറ്റുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഒളിവിൽ പോകുകയായിരുന്നു. സൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയും ഹാർഡ്​ ഡിസ്​ക്​ കണ്ടെത്തുന്നതിലൂടെയും മാത്രമേ ഇനി അന്വേഷണത്തിൽ പുരോഗതിയുണ്ടാവൂ. മുൻകൂർ ജാമ്യം തേടി സൈജു ഹൈകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ പ്രതിചേർത്തിട്ടില്ലെന്നാണ്​ സർക്കാർ അറിയിച്ചത്​. ചോദ്യം ചെയ്യലിനായി​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ഇയാളെ കണ്ടെത്താനാകാതിരുന്നതിനാൽ സഹോദരനാണ്​ നോട്ടീസ്​ കൈമാറിയത്​. ​കളമശ്ശേരിയിലെ മെട്രോ സ്​റ്റേഷനിൽ എത്താനാണ്​ നിർദേശമുള്ളത്​. എന്നാൽ, ഒളിവിലായതിനാൽ ഇതുവരെ എത്തിയിട്ടില്ല. ഹാജരാകാൻ സമയം നീട്ടി ചോദിച്ചിട്ടുമില്ല. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരു​െടയും മറ്റും മൊഴി ശേഖരിക്കുന്ന ജോലിയാണ്​ ഇപ്പോൾ നടക്കുന്നത്​.​ എന്നാൽ, പുതിയ വിവരങ്ങളൊന്നും ഇവരിൽനിന്ന്​ ലഭ്യമായിട്ടില്ല. സൈജു നേരിട്ട്​ ഹാജരാകാത്തപക്ഷം അറസ്​റ്റ്​ ചെയ്യാനാണ്​ നീക്കം. സൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസി​ൻെറ ​പുരോഗതിയിൽ വലിയ വഴിത്തിരിവുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, സി.സി ടി.വി ദൃ​ശ്യങ്ങളുടെ ഹാർഡ്​ ഡിസ്​ക്​ സംബന്ധിച്ച്​ പൊലീസിന്​ ഒരു വ്യക്തതയുമില്ല​. ഈ സാഹചര്യത്തിൽ ജീവനക്കാരെ കൂടുതൽ ചോദ്യം ചെയ്​ത്​ നിത്യസന്ദർശകരെയും ഇടപാടുകളെയും കുറിച്ച്​ കൂടുതൽ വിവരം ശേഖരിക്കാനാണ്​ പൊലീസ്​ ശ്രമം. അതിനിടെ നമ്പർ 18 ഹോട്ടൽ തുടർച്ചയായി നിയമലംഘനം നടത്തിവന്നിരുന്നതായാണ്​ എക്സൈസ് റിപ്പോർട്ട്. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിളമ്പുന്നത്​ സംബന്ധിച്ച്​ നേര​േത്ത പരാതി ലഭിച്ചിരുന്നു. നടപടികൾ സ്വീകരിക്കുകയും താക്കീത്​ നൽകുകയും ചെയ്​തിട്ടും ആവർത്തിച്ചു കൊണ്ടിരുന്നുവെന്നാണ്​ ആക്ഷേപം. മോഡലുകളുടെ മരണം നടന്ന രാത്രിയും അനുവദനീയ സമയം കഴിഞ്ഞും ഹോട്ടൽ പ്രവർത്തിച്ചതായാണ്​ വ്യക്തമാകുന്നത്​. ഹോട്ടലിനെതിരെ ചെറിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും സി.സി ടി.വി ദൃശ്യങ്ങളടങ്ങുന്ന ഹാർഡ്​ ഡിസ്​ക്​ ലഭിച്ചാലേ തുടർനടപടി സാധ്യമാകൂ. ഹാർഡ്​ ഡിസ്​ക്​ കായലിലെറിഞ്ഞെന്ന ഹോട്ടൽ ജീവനക്കാര​ൻെറ മൊഴിയെ തുടർന്ന്​ മൂന്ന്​ ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഡിസ്​ക്​ ​ വലയിൽ കുടുങ്ങി കിട്ടിയെന്നും എന്തെന്നറിയാത്തതിനാൽ കായലിൽതന്നെ ഉപേക്ഷിച്ചെന്നും മത്സ്യത്തൊഴിലാളി സൂചന നൽകി. ഇതും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. നാവിക സേനയെ ഉപയോഗിച്ച്​ കായലിൽ വീണ്ടും തിരച്ചിൽ നടത്താനാണ്​ അടുത്ത ശ്രമം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story