Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണീർവാതക പ്രയോഗത്തിൽ ...

കണ്ണീർവാതക പ്രയോഗത്തിൽ വിവാദം

text_fields
bookmark_border
കണ്ണീർവാതക പ്രയോഗത്തിൽ വിവാദം
cancel
ആലുവ: കോൺഗ്രസി​ൻെറ എസ്.പി ഓഫിസ് മാർച്ചിന് നേരെയുണ്ടായ . കണ്ണീർവാതകം പൊട്ടിക്കുന്നതിനുമുമ്പ്​ പൊലീസ് മുന്നറിയിപ്പ് നൽകാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് ആക്ഷേപം. പൊലീസ് ലക്ഷ്യബോധമില്ലാതെയാണ് ഇത് പ്രയോഗിച്ചത്. സമരക്കാർക്കുനേരെ പ്രയോഗിക്കേണ്ട കണ്ണീർവാതകം അകലെയുള്ള സീനത്ത് കവലയിലേക്കുവരെ എത്തി. ഇത് പൊതുജനങ്ങളെയും ദുരിതത്തിലാക്കി. സീനത്ത് കവലയിലുണ്ടായിരുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ലക്ഷ്മി ആശുപത്രിയിൽ എത്തിയവർക്കും ഇതുമൂലം ദുരിതം അനുഭവിക്കേണ്ടിവന്നു. വീര്യംകൂടിയ വാതകമാണ് പ്രയോഗിച്ചതെന്ന് സമരക്കാർ ആരോപിക്കുന്നു. ഇതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, വക്കീൽ ഓഫിസുകൾ തുടങ്ങിയവയുടെ ഉള്ളിൽവരെ വാതകമെത്തി. കണ്ണീർവാതക പ്രയോഗത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു. ക്യാപ്‌ഷൻekg yas4 tear gas പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലിൻെറ അവശിഷ്‌ടം എടുത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ
Show Full Article
TAGS:
Next Story