Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപേട്ടയില്‍...

പേട്ടയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

text_fields
bookmark_border
പേട്ടയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു
cancel
(പടം) തൃപ്പൂണിത്തുറ: പേട്ടയില്‍ വീടിനോടുചേര്‍ന്ന ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം ഒരു വര്‍ഷമായി വാടകക്ക് താമസിക്കുന്ന തൊട്ടിയില്‍ പ്രസന്നനാണ്​ (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയായിരുന്നു തീപിടിത്തം. ഗുരുതര പൊള്ളലേറ്റ പ്രസന്നനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃപ്പൂണിത്തുറ വൈമീതി റോഡില്‍ ഷാമി മഹല്ലില്‍ സുനീറി​​േൻറതാണ് കത്തിനശിച്ച ഫര്‍ണിച്ചര്‍ കട. ഫര്‍ണിച്ചറുകളും ബൊലേറോ ജീപ്പും പൂര്‍ണമായും കത്തിനശിച്ചു. തൃപ്പൂണിത്തുറയില്‍ ലോട്ടറി വിറ്റാണ് പ്രസന്നന്‍ കുടുംബം പോറ്റിയിരുന്നത്. പ്രസന്നൻ എന്തിനാണ്​ ഫർണിച്ചർ കടയിൽ എത്തിയതെന്ന്​ വ്യക്തമല്ല. സംഭവത്തില്‍ മരട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ പ്രീതി. മകള്‍: അഞ്ജന. EKD Prasannan 45 TPRA പ്രസന്നന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story