Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനയുഗം കൊച്ചി യൂനിറ്റ്...

ജനയുഗം കൊച്ചി യൂനിറ്റ് മാനേജർ എ. ശിവരാജൻ

text_fields
bookmark_border
ജനയുഗം കൊച്ചി യൂനിറ്റ് മാനേജർ എ. ശിവരാജൻ
cancel
മാരാരിക്കുളം: 'ജനയുഗം' കൊച്ചി യൂനിറ്റ് മാനേജറും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആര്യാട് കൈതവളപ്പിൽ എ. ശിവരാജൻ (73) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട്​ 4.30 ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തുനിന്ന്​ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ഓച്ചിറയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.ഐ.ടി.യു.സി ആലപ്പുഴ ജില്ല പ്രസിഡൻറ്​, ആലപ്പുഴ അർബൻ ബാങ്ക് പ്രസിഡൻറ്​, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​, സി.പി.ഐ മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ആലപ്പുഴ ജില്ല മുൻ സെക്രട്ടറി, ബോട്ട് ക്രൂ അസോസിയേഷൻ ജനറൽ സെക്രട്ടറി, റാണി കായൽ പാടശേഖര പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്​. ഭാര്യ: രമാദേവി. മക്കൾ: ഉണ്ണി (എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി), നീരജ. പടം: apd sivarajan 73 marari
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story