Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി ​പ്രിൻസിപ്പൽ നിയമനം; ഉത്തരവിനെതിരെ അധ്യാപകരുടെ പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: ഹൈസ്‌കൂൾ ഹെഡ്മാസ്​റ്റർമാരെ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി നിയമിക്കുന്ന സർക്കാർ ഉത്തരവിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം. ഒരുദിവസംപോലും ഹയർ സെക്കൻഡറി അധ്യാപന പരിചയമില്ലാത്ത ഹെഡ്മാസ്​റ്റർമാരെ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെയാണ്​ പ്രതിഷേധമുയരുന്നത്​. സ്പെഷൽ റൂൾ പ്രകാരം ഹയർ സെക്കൻഡറി സ്കൂളുകളിൽ ഹയർ സെക്കൻഡറി സീനിയർ അധ്യാപകരിൽനിന്നും ഹെഡ്മാസ്​റ്റർമാരിൽനിന്നും യഥാക്രമം 2:1 അനുപാതത്തിൽ പ്രിൻസിപ്പൽ പ്രമോഷൻ നടത്തണമെന്നാണ് ചട്ടം. എന്നാൽ, പുതിയ ഉത്തരവിലൂടെ സീനിയർ അധ്യാപകർ നിലനിൽക്കെ സ്‌കൂൾ എച്ച്.എമ്മിന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിക്കും. ഹയർ സെക്കൻഡറി അധ്യാപകന് പ്രിൻസിപ്പൽ നിയമനം ലഭിക്കാൻ ആറുവർഷത്തെ ഹയർ സെക്കൻഡറി സേവനം ഉൾപ്പെടെ 12 വർഷം സർവിസ്​ വേണം. എച്ച്​.എമ്മിന്​ സ്ഥാനക്കയറ്റം നിർത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഹയർ സെക്കൻഡറി അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച്​ നേടിയ അനുകൂലവിധി സർക്കാർ നടപ്പാക്കിയില്ല. ഇതോടെ, സേവന കാലാവധി പൂർത്തിയാക്കിയ നിരവധി ഹയർ സെക്കൻഡറി അധ്യാപകർക്ക്​ സ്ഥാനക്കയറ്റവും നഷ്​ടമായി. തൃശൂരിലെ കോർപറേറ്റ്​ മാനേജ്മൻെറിലെ ഹെഡ്മാസ്​റ്റർ, പ്രിൻസിപ്പൽ പ്രമോഷനുവേണ്ടി നേടിയ ഹൈകോടതിവിധിക്കെതിരെ സർക്കാർ അപ്പീലിന്​ പോകാതെ ഉത്തരവ്​ നടപ്പാക്കുകയായിരുന്നു. ഇതോടെ, നിരവധി സ്കൂളുകളിൽ നോൺ ടീച്ചിങ്​ പ്രിൻസിപ്പൽമാരായി ഹെഡ്​മാസ്​റ്റർമാരെ നിയമിച്ചാൽ സർക്കാറിന്​ അധിക സാമ്പത്തിക ബാധ്യത ഏൽക്കേണ്ടിവരും. നീതിനിഷേധത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ കെ.ടി. അബ്​ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി സി.ടി.പി ഉണ്ണി മൊയ്തീൻ, സംസ്ഥാന ഭാരവാഹികളായ ഒ. ഷൗക്കത്തലി, വി.കെ. അബ്​ദുൽ റഹ്​മാൻ, ഫിറോസ് ഖാൻ, മുഹമ്മദ് സാബിർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story