Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിലെ...

ചെങ്ങന്നൂരിലെ ഗംഭീരജയം; വോട്ട്​ വരവി​െൻറ പൊരുൾ ബാലശങ്കർ പറഞ്ഞതോ?

text_fields
bookmark_border
ചെങ്ങന്നൂരിലെ ഗംഭീരജയം; വോട്ട്​ വരവി​ൻെറ പൊരുൾ ബാലശങ്കർ പറഞ്ഞതോ? ആലപ്പുഴ: ഇടതുസ്ഥാനാർഥിക്ക്​ അനുകൂലമായി ബി.ജെ.പി വോട്ട്​ മറിയുമെന്ന ആരോപണത്തെതുടർന്ന്​ വിവാദ മണ്ഡലമായ ചെങ്ങന്നൂരിലെ എൽ.ഡി.എഫ്​ സ്ഥാനാർഥിയുടെ അപ്രതീക്ഷിത ഭൂരിപക്ഷത്തിൽ അമ്പരപ്പ്​്​. കുറഞ്ഞ ഭൂരിപക്ഷത്തിലാകും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സജി ചെറിയാ​ൻെറ ജയമെന്നാണ് പാർട്ടിപോലും​ കണക്കുകൂട്ടിയത്​. എന്നാൽ, കണക്കുതെറ്റിച്ച്​ 31,984 വോട്ടി​ൻെറ ഭൂരിപക്ഷം നേടാനായി.​ എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്ന 2018ലെ ഉപതെരഞ്ഞെടുപ്പിൽ സജിയുടെ കന്നി ജയം 20,956 വോട്ടി​ൻെറ ഭൂരിപക്ഷത്തിലായിരുന്നു. സി.പി.എം സ്ഥാനാർഥിക്ക്​ ബി.ജെ.പി വോട്ട്​ മറിച്ചെന്ന്​ തീർത്തുപറയാൻ കഴിയുന്ന സൂചനകൾ പ്രകടമല്ലെന്നിരിക്കെ, എവിടെനിന്ന്​ വന്നു ഇൗ വോട്ടുകളത്രയുമെന്ന വിസ്​മയം തീരുന്നില്ല. രണ്ടാം സ്ഥാനത്തെത്തിയ കെ.പി.സി.സി ജന. സെക്രട്ടറി എം. മുരളിക്ക്​ 39,309 വോട്ടും ബി.ജെ.പി സ്ഥാനാർഥി എം.വി. ഗോപകുമാറിന്​ 34,493 വോട്ടുമാണ്​ ​ ലഭിച്ചത്​. മിസോറം ഗവർണർ അഡ്വ. ശ്രീധരൻ പിള്ള ഉപതെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ എണ്ണായിരത്തിലേറെ വോട്ട്​ കുറച്ചാണ്​ ഗോപകുമാറിന്​ ലഭിച്ചത്​. തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം കൊട്ടിഗ്​ഘോഷിച്ച ബി.ജെ.പിക്ക്​​ വോട്ടുവിഹിതം കൂട്ടിയേ മതിയാകൂ എന്ന സ്ഥിതിയുണ്ടായിരുന്നു. ജയസാധ്യത പട്ടികയിൽ പാർട്ടി ഉൾപ്പെടുത്തിയ ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ പ്രമുഖരടക്കം ഗംഭീര പ്രചാരണവും നടത്തി. എന്നിട്ടും തരംഗം പ്രതിഫലിക്കാത്ത വോട്ടുവിഹിതമാണിത്​​. ബി.ജെ.പി-സി.പി.എം വോട്ട്​ ധാരണ തെരഞ്ഞെടുപ്പിനുമുമ്പ്​ തുറന്നുപറഞ്ഞത്​​ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ആർ. ബാലശങ്കറാണ്​. ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാർഥി സി.പി.എമ്മിന്​ വേണ്ടപ്പെട്ടയാളാണെന്നും വികല കാഴ്​ചപ്പാടുള്ള സംസ്ഥാന നേതൃത്വവുമായാണ്​ മുന്നോട്ടുപോകുന്നതെങ്കിൽ 30 കൊല്ലത്തേക്ക്​ ബി.ജെ.പിക്ക്​ വിജയസാധ്യതയില്ലെന്നുമാണ്​ ബാലശങ്കർ തുറന്നടിച്ചത്​. ചെങ്ങന്നൂരിലേത്​ വലിയ തെറ്റില്ലാത്ത വോട്ടുവിഹിതമാണെന്ന്​ ബി.ജെ.പി നിലപാടെടുക്കു​േമ്പാഴും ​പാർട്ടിയിലെ ആർ.എസ്​.എസ്​ അനുകൂല വോട്ടുകൾ സജി ചെറിയാ​ൻെറ പെട്ടിയിൽ വീണിരിക്കാനുള്ള സാധ്യത തള്ളാനാകില്ല. സംസ്ഥാനഭരണം പിടിക്കുമെന്ന്​ വീമ്പിളക്കിയ ബി.ജെ.പിക്ക്​ ഇത്തവണ സ്വാഭാവികമായും കൂടേണ്ടിയിരുന്ന വോട്ട്​ ബാലശങ്കർ പറഞ്ഞിടത്തേക്കാകണം പോയത്​. ചെങ്ങന്നൂരിൽ കോൺഗ്രസ്​ വോട്ടുകൾ മുഴുവൻ അവരുടെ സ്ഥാനാർഥിക്ക്​ കിട്ടിയില്ലെന്ന ആരോപണം മുന്നോട്ടുവെച്ച്​​ വോട്ട്​ചോർച്ചയെ നേരിടുകയാണ്​ ബി.ജെ.പി ജില്ല നേതൃത്വം​​. ഉപതെരഞ്ഞെടുപ്പിൽ സജിക്കായി പരസ്യ നിലപാടെടുത്ത ഒാർത്തഡോക്​സ്​ സഭയടക്കം പ്രതികൂലനിലപാടിലായിട്ടും എം. മുരളിക്കായി എൻ.എസ്​.എസ്​ രംഗത്തുണ്ടായിട്ടും സജിക്ക്​ കിട്ടിയ മികച്ച ഭൂരിപക്ഷത്തി​ൻെറ പൊരുളാണ്​ അറിയേണ്ടത്​. അഷ്​റഫ്​ വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story