Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസിൽ പോര്​; തോൽവി...

കോൺഗ്രസിൽ പോര്​; തോൽവി കൊടിക്കുന്നിലിന്​ സമർപ്പിക്കുന്നുവെന്ന് കെ.കെ. ഷാജു

text_fields
bookmark_border
മാവേലിക്കര: നിയമസഭ തെരഞ്ഞെടുപ്പിലെ ത​ൻെറ തോൽവി കൊടിക്കുന്നിൽ സുരേഷ്​ എം.പിക്ക്​ സമർപ്പിച്ച്​ കെ.കെ. ഷാജു. ഇതുസംബന്ധിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ കോൺഗ്രസിലെ ഗ്രൂപ് പോര് വെളിവാക്കി. പോസ്​റ്റിന് അനുകൂലമായും പ്രതികൂലമായും കമൻറുകൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരുവിഭാഗം ഷാജുവിനെതിരെ രംഗത്ത് വ​ന്നെന്ന ആരോപണം ഉയർന്നിരുന്നു. എം.പി അടക്കമുള്ള ഒരുവിഭാഗം കോൺഗ്രസ് നേതാക്കളിലേക്കാണ് ഷാജുവി​ൻെറ പോസ്​റ്റ്​ വിരൽചൂണ്ടുന്നത്. പ്രചാരണരംഗത്ത് കൊടിക്കുന്നിൽ അടക്കമുള്ളവർ സജീവമായിരുന്നില്ലെന്നും പറയുന്നു. ''മര്യാദകേട് പറയരുത്​, കെ.കെ. ഷാജു എന്ന വ്യക്തിക്ക് കഴിവില്ലേൽ അത് മറ്റുള്ളവരുടെമേലും പാർട്ടി പ്രവർത്തകരുടെമേലും ചാരരുത്, കൊറോണയെപ്പോലും അവഗണിച്ച്​ പ്രവർത്തിച്ചവരെപ്പറ്റി ഈ മര്യാദകേട് പറഞ്ഞതിന് മാപ്പ് പറയേണ്ടി വരും'' തുടങ്ങി കമൻറുകളും വന്നിട്ടുണ്ട്. എൽ.ഡി.എഫി​ൻെറ ഉറച്ച സീറ്റായ മാവേലിക്കരയിൽ ആര്‍.രാജേഷ് മത്സരരംഗത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഷാജു മത്സരത്തിനിറങ്ങിയത്. എന്നാല്‍, മത്സരരംഗത്ത് എല്‍.ഡി.എഫിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. പലയിടങ്ങളിലും താഴേത്തട്ടില്‍ പ്രവര്‍ത്തനംതന്നെ നടന്നില്ലെന്ന ആരോപണം തെരഞ്ഞെടുപ്പി​ൻെറ പല ഘട്ടത്തിലും യു.ഡി.എഫില്‍നിന്ന് ഉയർന്നിരുന്നു. കെ.കെ. ഷാജുവി​ൻെറ എഫ്.ബി പോസ്​റ്റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story