അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തില്‍ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള 2021-22 വര്‍ഷത്തെ . പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്നതും അടിസ്ഥാന വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന കരിയാട് ഷോപ്പിങ് കോംപ്ലക്സ്, കാര്‍ഷിക വികസനം, മൃഗസംരക്ഷണം, അത്താണി തിയറ്റര്‍ കം കോംപ്ലക്സ്, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പട്ടികജാതി വികസനം, കുടിവെള്ള സംരക്ഷണം, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സഹായ പദ്ധതികള്‍, വിദ്യാഭ്യാസ പ്രോത്സാഹന, സഹായ പദ്ധതികള്‍, മാലിന്യ സംസ്കരണം, ആരോഗ്യപരിരക്ഷണ പദ്ധതികള്‍, ഭൂരഹിതര്‍ക്കുള്ള ഭവന പദ്ധതികള്‍, റോഡുകളുടെ നവീകരണം, ഇറിഗേഷന്‍ പദ്ധതികള്‍, സ്കൂളുകളുടെ അറ്റകുറ്റപ്പണി, ചെറുകിട തൊഴില്‍, വ്യവസായ പദ്ധതികള്‍, ആശ്രയ പദ്ധതികള്‍, കുട്ടികള്‍ക്കായുള്ള ജില്ല വെബ് പോര്‍ട്ടല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. അത്താണി വി.എം.ജി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ് അധ്യക്ഷതവഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, നെടുമ്പാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യനാരായണപിള്ള, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, ദിലീപ് കപ്രശ്ശേരി, ആനി കുഞ്ഞുമോന്‍, താര സജീവ്, പി.വൈ. വര്‍ഗീസ്, ആൻറണി കയ്യാല, ജെസി ജോര്‍ജ്, എ.വി. സുനില്‍, എ.വി. കുഞ്ഞവര തുടങ്ങിയവർ പങ്കെടുത്തു. EA ANKA 50 SEMINAR അത്താണി വി.എം.ജി ഹാളില്‍ സംഘടിപ്പിച്ച നെടുമ്പാശ്ശേരി പഞ്ചായത്ത് വികസന സെമിനാര്‍ ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:06 AM GMT Updated On
date_range 2021-02-17T05:36:27+05:30വികസന സെമിനാര്‍ സംഘടിപ്പിച്ചു
text_fieldsNext Story