Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാന്ത്വന സ്​പർശം...

സാന്ത്വന സ്​പർശം അനധികൃതമായി മൂടിയ തോട് പുനഃസ്ഥാപിക്കണം

text_fields
bookmark_border
കൊച്ചി: ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തോട് എതിർകക്ഷി മതിൽകെട്ടി നീരൊഴുക്ക് തടസ്സപ്പെടുത്തിയെന്ന പരാതിയിൽ തോട് പുനഃസ്ഥാപിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി. സാന്ത്വന സ്പർശം അദാലത്തിൽ ബാബു കോതാറയാണ് പരാതി നൽകിയത്. തോടി​ൻെറ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കാനാണ് മന്ത്രി ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. സെക്രട്ടറി നേരിട്ടെത്തി സ്ഥലം പരിശോധിക്കുകയും വേണം. * ജന്മനാ ചലനശേഷിയും സംസാരശേഷിയുമില്ലാത്ത നിഖിലിനും കുടുംബത്തിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽനിന്ന്​ ചികിത്സ ധനസഹായമായി 20,000 രൂപ അനുവദിച്ചു. പറവൂർ ചിറ്റാറ്റുകര സ്വദേശി പത്മനാഭ​ൻെറ രണ്ടു മക്കളിൽ ഇളയവനാണ് നിഖിൽ. പറവൂർ പുതിയകാവ് ഗവ. വി.എച്ച്.എസിൽ പത്താംക്ലാസ് വരെ പഠിച്ചു. കൂലിപ്പണിക്കാരനായ പത്മനാഭ​ൻെറ ഭാര്യക്കും നല്ലൊരു തുക ചികിത്സക്കായി ചെലവാകുന്നുണ്ട്. ആശ്വാസ കിരണം പെൻഷനും നിഖിലിന് ലഭിക്കുന്നുണ്ട്. * രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് വീൽ ചെയറിൽ കഴിയുന്ന മാഞ്ഞേലി സ്വദേശിനി ടെൽമി ആൻറണിക്കും സഹായം. ചികിത്സ സഹായമായി 25,000 രൂപ അനുവദിച്ചു. ആസ്​റ്റർ മെഡ്​സിറ്റിയിലാണ് ടെൽമിയുടെ ചികിത്സ. 52 കാരിയായ ടെൽമി അവിവാഹിതയാണ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കുടുംബവീട്ടിലാണ് താമസം. ചികിത്സാസഹായവും ബാങ്ക് വായ്പയിൽ പലിശയിളവും ലഭ്യമാക്കണമെന്ന അപേക്ഷയുമായെത്തിയ ആലങ്ങാട് സ്വദേശി സി.എ. ജോസഫിന്​ താങ്ങായി പരിപാടി. പക്ഷാഘാതത്തെ തുടർന്ന് വരുമാനമാർഗം ഇല്ലാതായ ജോസഫിനും കുടുംബത്തിനും അതിവേഗം സഹായം ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ കൈമാറി. ജോസഫിന് തുടർചികിത്സ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ 25000 രൂപ അനുവദിച്ചു. തിരിച്ചടവ് മുടങ്ങിയ മകളുടെ വിദ്യാഭ്യാസ വായ്പയിൽ പലിശ ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചു. ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി ആലുവ യു.സി കോളജിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിന് മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. er chn prd DHAALATH സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്തിൽനിന്ന്
Show Full Article
TAGS:
Next Story