അങ്കമാലി : തുറവൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കിടങ്ങൂർ ചേറും കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി കൃഷി ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർദേശിച്ചു. ഭൂമി നികത്തുന്നതിനെതിരെ പഞ്ചായത്തംഗവും പ്രദേശവാസികളും ''സാന്ത്വന സ്പർശം '' അദാലത്തിൽ നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കൃഷിയിടം നികത്തുന്ന സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒക്കും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനുമാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. തുറവൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ചേറും കവലക്ക് സമീപവും പത്താം വാർഡിൽ കിടങ്ങൂർ സ്കൂളിന് സമീപവും വ്യാപകമായി നിലം നികത്തുന്നതായി പരാതിയുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉന്നതങ്ങളിൽ സ്വാധീനമുള്ള ചില സ്വകാര്യ വ്യക്തികൾ ടൺ കണക്കിന് മണ്ണടിച്ച് പാടം നികത്തുന്നത് . പുലർച്ച തുടങ്ങുന്ന മണ്ണടി മൂലം വിദ്യാർഥികൾ അടക്കം യാത്രക്കാർ ദുരിതത്തിലായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:06 AM GMT Updated On
date_range 2021-02-17T05:36:19+05:30പാടം നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം
text_fieldsNext Story