Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൻറണിക്ക് ആശ്വസിക്കാം; ...

ആൻറണിക്ക് ആശ്വസിക്കാം; വീടൊരുക്കാൻ നിർദേശം

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ വീടു തകർന്ന ആലുവ വല്യപ്പൻ പടിയിലെ ആൻറണി ഷിബുവിനും കുടുംബത്തിനും അദാലത്തിൽ ആശ്വാസം.കഴിഞ്ഞ പ്രളയത്തിനു ശേഷം ഇവരുടെ സ്ഥലം ഇടിഞ്ഞു പോവുകയും വീടിന് വിള്ളലുണ്ടാകുകയും ചെയ്തു. സ്ഥലം കെട്ടിയെടുക്കാനും വീട് നിർമ്മിക്കാനുമുള്ള നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അടിയന്തരമായി വീട് നിർമ്മിച്ച് നൽകാനാണ് അദാലത്തിൽ നിർദേശിച്ചത്. ക്വാറൻറീനിൽ കഴിയുന്ന ലില്ലി ബാബുവിന് അദാലത് വഴി പ്രശ്നപരിഹാരം കൊറോണ ബാധിച്ചു ക്വാറൻറീനിൽ കഴിയുന്ന അങ്കമാലി സ്വദേശിനി ലില്ലി ബാബുവിന് അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചത് ആശ്വാസമായി. സ്വന്തമായുള്ള 2.5സൻെറ് ഭൂമിയുടെ മതിപ്പു വില സംബന്ധിച്ച പ്രശ്നങ്ങൾ കാരണം വിൽക്കാൻ സാധിക്കുന്നില്ല. തുടർന്ന് വിഷമത്തിലായ ഇവർ അദാലത്തിൽ അപേക്ഷിക്കുകയായിരുന്നു. കൊറോണ പിടിപെട്ടതിനാൽ അദാലത്തിൽ നേരിട്ട് എത്താൻ കഴിയാതിരുന്ന ലില്ലിക്ക് പകരം ബന്ധുവായ കെ.കെ. വർഗീസാണ് അപേക്ഷയുമായി എത്തിയത്. ഭൂമി വിൽക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വില്ലേജ് ഓഫിസറുടെ മേൽനോട്ടത്തിൽ അവശ്യ നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.എസ്. സുനികുമാർ നിർദേശം നൽകി.
Show Full Article
TAGS:
Next Story