Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാരപ്പെട്ടി...

വാരപ്പെട്ടി പഞ്ചായത്ത്​ ബജറ്റ്​; കൃഷിക്കും ഭവനനിർമാണത്തിനും കൂടുതൽ പരിഗണന

text_fields
bookmark_border
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കൃഷി, ഭവന നിർമാണം എന്നിവക്ക് പ്രാമുഖ്യം നൽകുന്ന ബജറ്റ് അവതരിപ്പിച്ചു. 13.28 കോടി വരവും 12.82 കോടി ചെലവും 46 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡൻറ്​ ബിന്ദു ശശി അവതരിപ്പിച്ചു. പ്രസിഡൻറ്​ പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഭവന നിർമാണത്തിന് 1.6 കോടിയും ദാരിദ്ര്യ ലഘൂകരണത്തിന് ഒ​​​​രു കോടിയും കൃഷി മേഖലയിൽ 44.35 ലക്ഷം രൂപയും നീക്കി ​െവച്ചിരിക്കുന്നു. പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബഡ്സ് സ്കൂളും ഈ സാമ്പത്തിക വർഷം തുടങ്ങാൻ പദ്ധതിയുണ്ട്. ദീപാ ഷാജു, പി.പി. കുട്ടൻ, കെ.എം. സൈത്, ഖദീജ മൊയ്‌തീൻ, സി. ശ്രീകല, സി.കെ. അബ്​ദുൽ നൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story