Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഷ്​ ശേഖരം...

വാഷ്​ ശേഖരം നശിപ്പിച്ചു

text_fields
bookmark_border
കോതമംഗലം: കുട്ടമ്പുഴ മണികണ്ഠൻ ചാലിൽ വാഷി​ൻെറ വൻശേഖരം കണ്ടെത്തി നശിപ്പിച്ചു. ആനക്കുളം ഫോറസ്​റ്റ്​ സ്​റ്റേഷൻ പരിധിയിലെ വെറ്റിലാംതോട് വന ഭാഗത്താണ്​ പരിശോധനക്കിടയിൽ 200 ലിറ്ററി​ൻെറ നാല് വീപ്പകൾ കണ്ടെത്തിയത്. കീഴ്​ക്കാൻ തൂക്കായ പാറയിടുക്കിൽ വെള്ളച്ചാലിലാണ് ശേഖരം സൂക്ഷിച്ചിരുന്നത്.10 കിലോമീറ്റർ ഉൾവനത്തിലാണ് വാഷ് കണ്ടെത്തിയ സ്ഥലം. ബാരലുകളും കന്നാസുകളും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഉദ്യോഗസ്ഥർ കസ്​റ്റഡിയിലെടുത്തു. ഫുട്‌ബാള്‍ ടൂര്‍ണമൻെറ്​ സമാപിച്ചു കോതമംഗലം: അടിവാട് പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ദ്വിദിന ഫുട്‌ബാള്‍ ടൂര്‍ണമൻെറ്​ സമാപിച്ചു. 24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എ ആൻഡ്​ എസ് നേര്യമംഗലം ഒന്നാമതും ട്യൂണ എഫ്.സി വാഴക്കുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 10001 രൂപ ഒന്നാം സമ്മാനവും 5001 രൂപ രണ്ടാം സമ്മാനവും പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.ഇ. അബ്ബാസ് കൈമാറി. ഹക്കീം ഖാന്‍ മത്സരം നിയന്ത്രിച്ചു. ഡി.വൈ.എഫ്.ഐ അടിവാട് മേഖല സെക്രട്ടറി കെ.എ. യൂസുഫ്, പി.എ. നവാസ്, എം.എ. അസ്‌ലം, ഒ.എ. ബാസിത് എന്നിവര്‍ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story