Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനം മോഷ്​ടിച്ച്...

വാഹനം മോഷ്​ടിച്ച് രൂപമാറ്റം വരുത്തി വിൽപന; ഒരാൾ പിടിയിൽ

text_fields
bookmark_border
ആലുവ: വാഹനം മോഷ്​ടിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ (56) എടത്തല പൊലീസാണ്​ അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ 12ന്​ എടത്തലയിൽനിന്ന് ടിപ്പറും ഗുഡ്സ് ആ​െപയും മോഷ്​ടിച്ച കേസിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങൾ പൊള്ളാച്ചിയിൽ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് വാഹനങ്ങൾ മോഷ്​ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി നമ്പർ മാറ്റി രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. എസ്.പി കെ. കാർത്തികി​ൻെറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എടത്തല എസ്.ഐ കെ. സിനോദ്, സി.പി.ഒ കെ.എസ്. മുഹമ്മദ് റഫീഖ്​ എന്നിവർ ചേർന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്തുനിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപവത്​കരി​െച്ചന്നും എസ്.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story