കൊച്ചി: പരിസ്ഥിതി സൗഹാര്‍ദവും ചെലവുകുറഞ്ഞതുമായ കളിമണ്‍-സെറാമിക് വാട്ടര്‍ ഫില്‍റ്റർ (ജി ഫില്‍റ്റര്‍) തദ്ദേശീയമായി വികസിപ്പിക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയൺമൻെറല്‍ സ്റ്റഡീസ് വകുപ്പ് ഐ.ഐ.ടി ജോധ്പുരുമായി കൈകോര്‍ക്കുന്നു. പരമ്പരാഗത അറിവുകളോടൊപ്പം ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഈ പ്രോജക്ട് കുസാറ്റ് എന്‍വയണ്‍മൻെറല്‍ സ്റ്റഡീസ് പ്രഫസര്‍ ഡോ. ഉഷ കെ. അരവിന്ദ്, ഐ.ഐ.ടി ജോധ്പുരിലെ പ്രഫസര്‍ ഡോ. ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് നടപ്പാക്കുന്നത്. കോട്ടയത്ത് കട്ടച്ചിറയിലെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളാണ് ജി ഫില്‍റ്റർ നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാകുന്നത്. ജലത്തിലെ ബാക്ടീരിയ, അയോൺ, മറ്റു ജൈവമാലിന്യം നീക്കാൻ ഐ.ഐ.ടി ജോധ്പുരില്‍നിന്ന് അച്ചുകള്‍ ശേഖരിച്ച് കേരളത്തിലെ കുശവ സമൂഹവുമായി ചേര്‍ന്നാണ് വാട്ടര്‍ ഫില്‍റ്റർ നിര്‍മാണം ആരംഭിക്കുക. കേരളത്തിലെ കുടില്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ഡി.എസ്.ടിയുടെ (വാട്ടര്‍ ടെക്‌നോളജി ഇനീഷിയേറ്റിവ് പ്രോജക്ട്) സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കേരളത്തില്‍ ലഭ്യമായ കളിമണ്ണ് ഉപയോഗിച്ച്് ജി ഫില്‍റ്ററുകളുടെ നിര്‍മാണം സാധ്യമാക്കും. രാജസ്ഥാനില്‍ ജി ഫില്‍റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായിക അടിസ്ഥാനത്തില്‍ ഫില്‍റ്ററുകള്‍ നിര്‍മിക്കുന്നുണ്ട്. ജൈവമാലിന്യം നീക്കം ചെയ്യുന്നതില്‍ ഫലപ്രദമായ ഈ ഫില്‍റ്റർ നിര്‍മിക്കാൻ കുറഞ്ഞ ചെലവിെല കളിമണ്‍ സംയുക്തം രൂപപ്പെടുത്തിയത് കുസാറ്റിലെയും ഐ.ഐ.ടി ജോധ്പുരിലെയും ഗവേഷകര്‍ ചേര്‍ന്നാണ്. കരാര്‍ ഒഴിവ് കൊച്ചി: ജില്ല നിര്‍മിതികേന്ദ്രയില്‍ പ്യൂണ്‍, ഡ്രൈവര്‍ തസ്തികകളിൽ ഒരുവര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏഴാം ക്ലാസ്. പ്യൂണ്‍: ശമ്പളം 12,000. ഡ്രൈവർ: ശമ്പളം 14,000. പ്രായപരിധി 18-38. അവസാന തീയതി 23. അയക്കേണ്ട വിലാസം: മെംബര്‍ സെക്രട്ടറി, ജില്ല നിര്‍മിതി കേന്ദ്രം, എറണാകുളം, കൊച്ചി 21. ഫോൺ: 0484 2424720.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:02 AM GMT Updated On
date_range 2021-02-17T05:32:48+05:30തദ്ദേശീയ ജി ഫില്‍റ്റർ: ജോധ്പുർ ഐ.ഐ.ടിയുമായി കൈകോർത്ത് കുസാറ്റ്
text_fieldsNext Story