Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:19 AM GMT Updated On
date_range 16 Feb 2021 12:19 AM GMTഏലൂരിൽ ലഹരിക്കെതിരെ ജാഗ്രത സമിതി
text_fieldsbookmark_border
കളമശ്ശേരി: ഏലൂർ നഗരസഭ പ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപനം ഗുരുതരമായതിനെതിരെ വാർഡുകൾ തോറും ജാഗ്രത സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം വിപുലമാക്കുകയും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നഗരസഭ തലത്തിൽ 31വാർഡുകളിലും ജാഗ്രത സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. വാർഡുകൾ കേന്ദ്രീകരിച്ച് ലഹരിമുക്തി സേന രൂപവത്കരിക്കും, കൗൺസിലർ കൺവീനറായ പത്തംഗങ്ങൾ ഉൾപ്പെട്ടതാണ് സേന. പ്രവർത്തനം വാർഡ്സഭകൾ അവലോകനം ചെയ്യും, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും മയക്കുമരുന്ന് കച്ചവടക്കാരുടെ സ്ഥലങ്ങൾ കണ്ടെത്തി നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ് രൂപവത്കരിക്കാനും കൗൺസലിങ് ആവശ്യമുള്ളവർക്ക് ലഭ്യമാക്കാനും തീരുമാനിച്ചു. നാട്ടുകാരായ യുവാക്കൾക്കും കുട്ടികൾക്കും കളിക്കാനായി വേലികെട്ടി അടച്ചിട്ടിരിക്കുന്ന ഫാക്ട് ഗ്രൗണ്ട് തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. പൊലീസ്, എക്സൈസ് ആരോഗ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും സ്കൂൾ അധികൃതരും പങ്കെടുത്തു. യോഗം നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീല ബാബു അധ്യക്ഷതവഹിച്ചു. ലഹരി ഉപയോഗവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ 9400069570 എന്ന നമ്പറിൽ നൽകാമെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story