ശ്രീമൂലനഗരം: പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാർട്ടിൻ നിർവഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ ആൻറണി വടക്കുംചേരി അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ.പി. അനൂപ്, എൻ.സി. ഉഷാകുമാരി, വി.എം. ഷംസുദ്ദീൻ, മീന വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിനി ജോണി, പാറക്കടവ് ക്ഷീര വികസന ഓഫിസർ പി.ആർ. സജീവ്കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ശ്രീമൂലനഗരം, ചൊവ്വര, സൗത്ത് വെള്ളാരപ്പിള്ളി, പുതിയേടം എന്നീ ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന ക്ഷീര കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഒരു ലിറ്റർ പാലിന് മൂന്നുരൂപയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്. എട്ട് ലക്ഷം രൂപയോളം ഈ പദ്ധതിക്ക് വേണ്ടി ഗ്രാമ,ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ ചെലവഴിച്ചു. EA KLDY sreemolanagaram milk ശ്രീമൂലനഗരം പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി വിതരണോദ്ഘാടനം പ്രസിഡൻറ് കെ.സി. മാർട്ടിൻ നിർവഹിക്കുന്നു ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം -യൂത്ത് കോൺഗ്രസ് കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദിവസവേതന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി യൂത്ത് കോൺഗ്രസ്. എൽ.ഡി.എഫ് സർക്കാർ നിലവിൽ വന്നശേഷം സർവകലാശാലയിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ 10 വർഷം തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷം സി.പി.എം അനുഭാവികളെ തിരുകിക്കയറ്റി. അവരെയാണ് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. സർവകലാശാലക്കുവേണ്ടി സ്വന്തം കൃഷിഭൂമിയും താമസസ്ഥലവും വിട്ടുനൽകേണ്ടിവന്നവർ ദീർഘകാലമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തുവരുകയായിരുന്നു. അവരെ നിഷ്കരുണം പുറംതള്ളിയത് അനൗചിത്യമാണെന്ന് കാലടി മണ്ഡലം കമ്മിറ്റി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:18 AM GMT Updated On
date_range 2021-02-16T05:48:08+05:30പാലിന് സബ്സിഡി വിതരണം ചെയ്തു
text_fieldsNext Story