Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രണയം അംബാസഡർ...

പ്രണയം അംബാസഡർ കാറുകളോട്

text_fields
bookmark_border
പിറവം: അംബാസഡർ കാറുകളോടുള്ള സ്നേഹത്താൽ രൂപവത്​കൃതമായ വാട്​സ്​ആപ് കൂട്ടായ്മ ആംബ്രോക്‌സ് കോട്ടയം പിറവത്ത് ഒത്തുചേർന്ന് അംബാസഡർ റാലി സംഘടിപ്പിച്ചു. 150ൽപരം അംഗങ്ങളുള്ള കൂട്ടായ്മയായി വളർന്ന അംബാസഡർ ഉപഭോക്താക്കളുടെ ഒത്തുചേരൽ നേരത്തേ കോട്ടയത്ത്​ നടന്നിരുന്നു. ഗ്രൂപ് അംഗങ്ങൾക്കപുറമെ വിവിധ ഇടങ്ങളിൽനിന്ന്​ അംബാസഡർ പ്രേമികൾ എത്തിയിരുന്നു. പിറവം സൻെറ് ജോസഫ്സ് ഗ്രൗണ്ടിൽ അംബാസഡറുകൾ അണിനിരന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. അനൂപ് ജേക്കബ് എം.എൽ.എ കാറോടിച്ച് ഉദ്​ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ് ഫ്ലാഗ്ഓഫ് ചെയ്തു. പിറവത്തെ ആദ്യകാല അംബാസഡർ ഉടമയായ മത്തായി കോമപ്പള്ളിലാണ് വാഹനം ഓടിച്ച്​ മുന്നേറിയത്. ഏറ്റവും പഴക്കമുള്ള കോട്ടയം കൂരോപ്പട സ്വദേശി ഹരികൃഷ്ണ​ൻെറ കൈവശമുള്ള 1961 മോഡൽ അംബാസഡറിന് പ്രത്യേകം ആദരവ്​ നൽകി. കൂട്ടയ്മയിലെ അംഗങ്ങളായ പിറവം സ്വദേശി മൻജിത് മോഹനും അറുനൂറ്റിമംഗലം സ്വദശി സാംസൺ ചാക്കപ്പള്ളിയും പരിപാടിക്ക് നേതൃത്വം നൽകി. em prm 1 CAR അംബാസഡറുകളുടെ റൊമാറ്റിക് റാലിയിൽ പങ്കെടുക്കാൻ പിറവം സൻെറ്​ ജോസഫ്​സ്​ സ്കൂൾ ഗ്രൗണ്ടിൽ കാറുകൾ അണിനിരന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story