Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാണി സി. കാപ്പൻ...

മാണി സി. കാപ്പൻ യു.ഡി.എഫിൽ

text_fields
bookmark_border
പാലാ: അനിശ്ചിതത്വത്തിനൊടുവിൽ പാലാ എം.എൽ.എ മാണി സി. കാപ്പ​ൻെറ യു.ഡി.എഫ്​ പ്രവേശനം യാഥാർഥ്യമായി. പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക്​ പാലായിൽ നൽകിയ സ്വീകരണത്തിൽ മാണി സി. കാപ്പനും പ​ങ്കെടുത്തു. തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അനുയായികൾക്കൊപ്പം ശക്തിപ്രകടനമായാണ്​ കാപ്പൻ സമ്മേളന വേദിയിലെത്തിയത്​. ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്​, തിരുവഞ്ചൂർ രാധാകൃഷ്​ണൻ തുടങ്ങിയ യു.ഡി.എഫ്​ നേതാക്കൾ ചേർന്ന്​ സ്വീകരിച്ചു. പാർട്ടി പ്രഖ്യാപിക്കുംമുമ്പ്​ മുന്നണിപ്രവേശനം യാഥാർഥ്യമാക്കാനും സീറ്റ്​ ചർച്ചകൾക്ക്​ തുടക്കമിടുംമു​േമ്പ പാലാ സീറ്റ്​ ഉറപ്പിക്കാനും കഴിഞ്ഞ മാണി സി. കാപ്പൻ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനും തുടക്കമിട്ടു. 16 മാസംകൊണ്ട് 462 കോടി രൂപയുടെ വികസനം പാലായിൽ നടപ്പാക്കാൻ കഴിഞ്ഞു. പിണറായി വിജയനാണ് അതിന്​ സഹായിച്ചത്​. അതിന്​ നന്ദിയുണ്ട്​. 25 കൊല്ലം ത​ൻെറ ചോരയും നീരും പണവും ഇടതുപക്ഷത്തിന്​ ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസ്​ കെ. മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെന്ന്​ പറയുന്ന ജോസ്​ അവിടെ പോപ്പ് വേറെ ആണെന്നത്​ മറന്നുപോയി. അടുത്ത തെരഞ്ഞെടുപ്പിൽ ജനം അത് മനസ്സിലാക്കിക്കൊടുക്കും. 53 വർഷമായി പാലായിലെ കോൺവൻറുകളിലെ കന്യാസ്ത്രീകൾക്ക് റേഷൻ നൽകാൻ കഴിഞ്ഞില്ല. അത് ത​ൻെറ കാലത്ത് ചെയ്​തു. പാലായിൽ ആദ്യമായി എം.എൽ.എ ഓഫിസ്​ തുറന്നു. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് വികസനം മുടക്കാൻ ജോസ് കെ. മാണിയും സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ചുമാസം കഴിഞ്ഞാണ് രാജി​െവച്ചത്. എൽ.ഡി.എഫിലെത്തിയിട്ടും റോഷിയും ജയരാജനും ചാഴികാടനും ഇപ്പോഴും എം.എൽ.എമാരായി തുടരുകയാണ്​. ത​ൻെറ രാജി ആവശ്യപ്പെടുന്നവർ അതുകൂടി ഓർക്കണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് മൂന്നുവർഷം ജയിൽ വാസം അനുഭവിച്ച ആളാണ് ത​ൻെറ അച്ഛൻ ചെറിയാൻ ജെ. കാപ്പൻ. അദ്ദേഹത്തി​ൻെറ ജൂനിയറായി 10 വർഷം പ്രവർത്തിച്ച കെ.എം. മാണിയെ രാഷ്​ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാൻ ജെ. കാപ്പനാണ്. ജൂനിയർ മാൻഡ്രേക്ക് സിനിമ ഒന്ന് കാണണമെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. മൊട്ടത്തലയ​ൻെറ പ്രതിമ ഏറ്റെടുക്കുന്നവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്​ സിനിമയിൽ. ഇതുപോലെ യു.ഡി.എഫി​ൻെറ നേതാക്കൾ ജോസ് കെ. മാണിയെ സന്തോഷത്തോടെ എൽ.ഡി.എഫിന് കൊടുത്തു. അവിടെ തുടങ്ങി എൽ.ഡി.എഫി​ൻെറ ഗതികേട്. അടുത്ത ഭരണം യു.ഡി.എഫി​േൻറതാകുമെന്ന് ഉറച്ചുപറയാൻ കഴിയുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story