വൈപ്പിന്‍: പ്രളയവും കോവിഡുമെല്ലാം വരുത്തിവെച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക ക്ലേശവുംമൂലം ആത്മഹത്യയുടെ വക്കിലെത്തിയ മത്സ്യതൊഴിലാളികളെയും ബോട്ടുടമകളെയും അനാവശ്യമായി ദ്രോഹിക്കരുതെന്ന് മുനമ്പം യന്ത്രവല്‍കൃത മത്സ്യബന്ധന പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുനമ്പം, അഴീക്കോട് ഭാഗങ്ങളില്‍ 30, 40 അടി നീളമുള്ള നിരവധി ചെറിയ ബോട്ടുകളെ പിടികൂടി 9000 രൂപ വരെ പിഴ അടപ്പിച്ച സാഹചര്യത്തിലാണ് ബോട്ടുടമ സംഘം അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. പവര്‍ കുറഞ്ഞ പഴയ എന്‍ജിനുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് കയറ്റി മത്സ്യബന്ധനം നടത്തുന്ന ഈ ബോട്ടുകളെ എന്ജിന് പവര്‍ കൂടുതലാണെന്ന് പറഞ്ഞാണത്രേ പിഴ ചുമത്തുന്നതെന്ന് സംഘം പ്രസിഡൻറ് ഒ.എ. ജെന്‍ട്രിന്‍, സെക്രട്ടറി കെ.ബി. രാജീവ് എന്നിവര്‍ ആരോപിച്ചു. മൂന്നോ നാലോ മത്സ്യത്തൊഴിലാളികളുമായി രാവിലെ മത്സ്യബന്ധനത്തിനു പോയി വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന ഇത്തരം ചെറുബോട്ടുകള്‍ക്ക് ലഭിക്കുന്നത് 5000 -000 രൂപക്കുള്ള ചെമ്മീനും മറ്റു മത്സ്യങ്ങളുമാണ്. ഇന്ധന ചെലവും ഭക്ഷണ ചെലവും കഴിഞ്ഞ് 600 രൂപ വീതം തൊഴിലാളിക്ക് ലഭിക്കും. ഏതാണ്ട് ഇത്രയും തന്നെ ഉടമക്കും ലഭിക്കും. ഇതിനിടയിലാണ് എന്ജിൻ പവറിൻെറയും മറ്റും പേരുപറഞ്ഞ് ഫിഷറീസ് മറൈന്‍ ഉദ്യോഗസ്ഥന്മാര് വന്‍ തുക പിഴയടപ്പിക്കുന്നതെന്ന് സംഘം ആരോപിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:06 AM GMT Updated On
date_range 2021-02-15T05:36:44+05:30ചെറിയ ബോട്ടുകളെ പിടികൂടി പിഴ അടപ്പിച്ച സംഭവം: ദ്രോഹിക്കരുതെന്ന് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവര്‍ത്തക സംഘം
text_fieldsNext Story