Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാവക്കൂത്ത്...

പാവക്കൂത്ത് സംരക്ഷിക്കാൻ സാങ്കേതികവിദ്യയും ഓട്ടോമേഷനും

text_fields
bookmark_border
കൊച്ചി: 4000 വര്‍ഷം പഴക്കമുള്ള കലാരൂപമായ പാവക്കൂത്ത് സംരക്ഷിക്കാൻ ഓട്ടോമേഷന്‍ പ്രോഗ്രാം. ഇല്ലാതാകുന്ന ഒരു കലാരൂപത്തി​ൻെറ സത്തയും സൗന്ദര്യവും ഭാവിതലമുറക്ക്​ അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രമുഖ റോബോട്ടിക്​സ്​ കമ്പനിയായ ഇങ്കര്‍ റോബോട്ടിക്സാണ്​ നൂതന സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്​. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തി​ൻെറ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ല പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴ്​ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതികവിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രകാശം, ശബ്​ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ സംരക്ഷിക്കാനുള്ള നൂതന ശ്രമം ഓട്ടോമേഷ​ൻെറ പ്രയോജനങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണെന്ന്​ ഇങ്കര്‍ റോബോട്ടിക്​സ് സി.ഇ.ഒ രാഹുല്‍ പി. ബാലചന്ദ്രന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story