Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി പ്രവഹിക്കും

വൈദ്യുതി പ്രവഹിക്കും

text_fields
bookmark_border
കോതമംഗലം: പള്ളിവാസൽ-ആലുവ 220/110 കെ.വി ട്രാൻസ്മിഷൻ ലൈനി​ൻെറ കോതമംഗലം സബ്​സ്​റ്റേഷനും ആലുവ സബ്​സ്​റ്റേഷനും ഇടയി​െല നിർമാണം പൂർത്തിയായി. ചൊവ്വാഴ്ചയോ അതിനുശേഷമോ ലൈനിലൂടെ 2,20,000, 1,10,000 വോൾട്ട്​ വൈദ്യുതി കടത്തിവിടും. കോതമംഗലം, ഇരമല്ലൂർ, അശമന്നൂർ, രായമംഗലം, വെങ്ങോല, പെരുമ്പാവൂർ, വാഴക്കുളം, ആലുവ ഈസ്​റ്റ്​, വെസ്​റ്റ്​, ചൂർണിക്കര, കീഴ്മാട് എന്നിവിടങ്ങളിലൂടെയാണ് ലൈൻ പോകുന്നത്. എക്സ്ട്രാ ഹൈവോൾട്ട്​ ട്രാൻസ്മിഷൻ ലൈൻ ആയതിനാൽ സമീപത്തേക്ക്​ പോകുന്നതും ടവറുകളുടെ മുകളിൽ കയറുന്നതും അപകടകരമാണ്. ചാർജുള്ള ട്രാൻസ്മിഷൻ വൈദ്യുതികമ്പിയിൽനിന്ന്​ സുരക്ഷിത ദൂരത്തിൽ അകന്നുനില്‍ക്കണമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story