Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറാടി വില്ലേജ് ഓഫിസ്...

മാറാടി വില്ലേജ് ഓഫിസ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക്​ 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫിസാണിത്​. 45 ലക്ഷം രൂപയാണ് നിര്‍മാണത്തിന്​ അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ പി.ഒ ജങ്​ഷനില്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഇത്​ ഏറ്റവും കൂടുതല്‍ പ്രളയ ദുരന്തം നേരിടുന്ന ഓഫിസാണ്​. പ്രളയത്തെ നേരിടുന്നതിനായി രണ്ട് നിലകളിലായി ഹൈടെക് വില്ലേജ് ഓഫിസാണ് നിര്‍മിക്കുന്നത്. മണ്ഡലത്തില്‍ നാല് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാണ് അനുവദിച്ചത്. ഇതില്‍ മുളവൂര്‍, വെള്ളൂര്‍കുന്നം, വില്ലേജ് ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫിസും തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.
Show Full Article
TAGS:
Next Story