മുംബൈ: മുംബൈ തെരുവിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഷിമോൻ പെരസിൻെറ പേരിട്ടത് വിവാദത്തിൽ. ശിവസേന ഭരിക്കുന്ന നഗരസഭയാണ് പേര് മാറ്റിയത്. എന്നാൽ, ശിവസേന അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പേരുമാറ്റത്തിൽ പങ്കില്ലെന്നാണ് അവകാശവാദം. പേര് മാറ്റിയ ശേഷമാണ് പലരും അറിയുന്നത്. നഗരസഭ മുൻ കമീഷണർ പ്രവീൺ പർദേശിയാണ് പേരുമാറ്റത്തിന് നടപടി തുടങ്ങിയത്. കോവിഡ് വ്യാപനം ശക്തമായതോടെ കഴിഞ്ഞ മേയിൽ ഇദ്ദേഹത്തെ കമീഷണർ പദവിയിൽനിന്ന് മാറ്റിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ പേരുമാറ്റത്തിന് എതിരെയാണ് പ്രതികരിച്ചത്. ദക്ഷിണ ബോംബെയിൽ കാലാ ഘോഡയിലുള്ള ചൗകിനാണ് ഷിമോൻ പെരസ് ചൗക്കെന്ന പേരിട്ടത്. 137 വർഷം പഴക്കമുള്ള ജൂദ ആരാധനാലയമായ നെസ്സെറ്റ് എലിയാഹൂ സിനഗോഗ് സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:07 AM GMT Updated On
date_range 2021-02-14T05:37:39+05:30മുംബൈ തെരുവിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രിയുടെ പേര്
text_fieldsNext Story