Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാര നിബന്ധന പാലിക്കാതെ...

ഭാര നിബന്ധന പാലിക്കാതെ വൈദ്യുതി പോസ്​റ്റുകൾ വാങ്ങുന്നതിനെതിരെ ഹരജി

text_fields
bookmark_border
​െകാച്ചി: ഭാര നിബന്ധന പാലിക്കാതെ എട്ട്​ ലക്ഷത്തോളം കോൺക്രീറ്റ്​ വൈദ്യുതി പോസ്​റ്റുകൾ വാങ്ങാനുള്ള കെ.എസ്​.ഇ.ബി നടപടിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യഹരജി. എട്ട്​ മീറ്റർ ഉയരമുള്ള പോസ്​റ്റിന്​ 200 കിലോയിൽ കുറയാത്ത തൂക്കം നിർബന്ധമാക്കിയ 2019 സെപ്റ്റംബറിലെ കെ.എസ്​.ഇ.ബി ഡയറക്​ടർ ബോർഡ്​ തീരുമാനം നിലനിൽക്കെ ഇതിൽ താഴെ തൂക്കം അനുവദിച്ച്​ ടെൻഡർ വിളിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പട്ടാമ്പി സ്വദേശി മുഹമ്മദ്​ നിസാർ അടക്കം മൂന്നുപേരാണ്​ ഹരജി നൽകിയിരിക്കുന്നത്​. 2020 ഡിസംബർ 12നാണ്​ 254 കോടി മുടക്കി എട്ട്​ ലക്ഷത്തോളം കോ​ൺക്രീറ്റ്​ വൈദ്യുതി​ പോസ്​റ്റുകൾക്ക്​ ടെൻഡർ ക്ഷണിച്ചത്​. 2019ലെ തീരുമാനമുണ്ടാകുംവരെ 140 കിലോ താങ്ങാനാവുന്ന വിധം എട്ട്​ മീറ്റർ നീളമുള്ള പോസ്​റ്റാണ്​ നിലനിന്നിരുന്നത്​. പുതിയ ടെൻഡറിലും ഇതേ അളവി​െല പോസ്​റ്റുകൾക്ക്​ അനുമതി നൽകിയിരിക്കുകയാണ്​. ഇതി​ൻെറ അടിസ്ഥാനത്തിൽ പിണറായി ഇൻഡസ്​ട്രിയൽ കോഓപറേറ്റിവ്​ സൊസൈറ്റിയടക്കമുള്ള കമ്പനികളെ പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. നിലവിലുള്ളവർക്ക്​ പോസ്​റ്റ്​ നിർമാണത്തിനുള്ള അച്ചുകൾ പെ​ട്ടെന്ന്​ മാറ്റേണ്ടിവരുന്നത്​ വൻ സാമ്പത്തിക നഷ്​ടമുണ്ടാക്കുമെന്നതാണ്​ 2019ലെ തീരുമാനം നടപ്പാക്കാത്തതിന്​ കാരണമായി പറയുന്നത്​. ഇത്​ സുരക്ഷയുടെ കാര്യത്തി​െല വിട്ടുവീഴ്​ചയാണെന്ന്​ ഹരജിയിൽ പറയുന്നു. ഇതുസംബന്ധിച്ച്​ വൈദ്യുതി മന്ത്രിക്കും കെ.എസ്​.ഇ.ബി സി.എം.ഡിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story