കൊച്ചി: സ്വപ്ന പദ്ധതിയായ ജല മെട്രോയുടെ ടെർമിനൽ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെങ്കിലും നീരണിയുന്നത് മാർച്ചിൽ. ആദ്യ ബോട്ടിൻെറ നിർമാണം അവസാന ഘട്ടത്തിലാണ്. കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടിൻെറ സുരക്ഷ പരിശോധനകളും നടക്കേണ്ടതുണ്ട്. ഇത് പൂർത്തീകരിച്ച് മാർച്ചിലായിരിക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറുക. ഡിസംബറിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്. എന്നാൽ, ഈ സമയം യൂറോപ്പിൽ കോവിഡിൻെറ രണ്ടാംതരംഗം വ്യാപകമായത് അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിന് തടസ്സമായി. വൈറ്റില-കാക്കനാട് റൂട്ടിലാണ് തുടക്കത്തിൽ സർവിസ് ആരംഭിക്കുന്നത്. ഈ രണ്ട് ടെർമിനലുകളുടെ ഉദ്ഘാടനമാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്. ഒരു ബോട്ടാണ് ആദ്യം കൈമാറുന്നത്. തുടർന്നുള്ള ഓരോ അഞ്ച് ആഴ്ചകളിലും ഓരോ ബോട്ട് വീതം കൊച്ചിൻ ഷിപ്യാഡ് കെ.എം.ആർ.എല്ലിന് നൽകും. ടെർമിനൽ, ബോട്ട് എന്നിവയുടെ നിർമാണം, സ്ഥലമെടുപ്പ് തുടങ്ങിയവക്ക് ഇതിനകം 145.22 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ ആകെ ചെലവ് 747 കോടിയാണ്. ജർമൻ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവിൽനിന്ന് 579.71 കോടി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 76 കി.മീ. ദൈർഘ്യമുള്ള ജല മെട്രോ പാതയിൽ സജ്ജമാകുമ്പോൾ 23 ബോട്ടുകൾ ആദ്യഘട്ടത്തിൽ എത്തും. ഹൈകോടതി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് ഉടൻ സജ്ജമാകും. അതിനുശേഷം കടമക്കുടി, പാലിയംതുരുത്ത്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, കുമ്പളം, മുളവുകാട് നോർത്ത്, ഏലൂർ, എമ്പാർക്കേഷൻ െജട്ടി എന്നീ സ്ഥലങ്ങളടങ്ങുന്ന റൂട്ടിലേക്കുമെത്തും. കെ.എം.ആർ.എൽ നിർമിച്ച പേട്ട പനങ്കുറ്റി പാലം ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. കനാൽ നവീകരണ പദ്ധതിയുടെ നിർമാണത്തുടക്കവും ഇതോടൊപ്പം നടക്കും. സ്വന്തം ലേഖകൻ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:07 AM GMT Updated On
date_range 2021-02-14T05:37:35+05:30ജല മെട്രോ നീരണിയുന്നത് മാർച്ചിൽ
text_fieldsNext Story