ആലുവ: ചൂർണിക്കര പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അൻവർ സാദത്ത് എം.എൽ.എ ആംബുലൻസ് നൽകി. ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി ടീച്ചർ, പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷെഫീക്, വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷ റൂബി ജിജി, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി സ്വാഗതവും ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ഷീല ജോസ് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea51 ambulance ചൂർണിക്കര പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നൽകിയ ആംബുലൻസിൻെറ താക്കോൽ അൻവർ സാദത്ത് എം.എൽ.എ പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷിന് കൈമാറുന്നു ഫാസ്‌റ്റ്ടാഗ് എടുക്കുന്നതിന് സൗകര്യം ആലുവ: വാഹനങ്ങൾക്ക് ഫാസ്‌റ്റ്ടാഗ് വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതിന് ആലുവ അര്‍ബന്‍ സഹകരണ ബാങ്കില്‍ സൗകര്യമൊരുക്കി. വിതരണോദ്ഘാടനം ബാങ്ക് ചെയര്‍മാന്‍ അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ആലുവ നഗരസഭ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ ഫാസില്‍ ഹുസൈന് നല്‍കി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ജോസി. പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ വി.കെ. മുകുന്ദന്‍, ലിസി സെബാസ്റ്റ്യന്‍, ലില്ലിപോള്‍, അമല്‍ രാജ്, എം.കെ.എ. ലത്തീഫ്, ടി.എ.ചന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജോസ് സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി, ജനറല്‍ മാനേജര്‍ കെ.ആര്‍. റബീന എന്നിവര്‍ സംസാരിച്ചു. ക്യാപ്‌ഷൻ ea52 fastag ആലുവ അര്‍ബന്‍ സഹകരണ ബാങ്കിലെ ഫാസ്‌റ്റ്ടാഗ് വിതരണോദ്ഘാടനം ബാങ്ക് ചെയര്‍മാന്‍ അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് ആലുവ നഗരസഭ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ ഫാസില്‍ ഹുസൈന് നല്‍കി നിര്‍വഹിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:05 AM GMT Updated On
date_range 2021-02-14T05:35:06+05:30പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകി
text_fieldsNext Story