Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന്​ നേവൽ ബേസ്, വാത്തുരുത്തി, ബി.ഒ.ടി ഈസ്​റ്റ്​, തേവര ഫെറി ജങ്​ഷൻ, കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട് റോഡ് എന്നീ ഭാഗങ്ങളിൽ ഞായറാഴ്​ച ഉച്ചക്ക്​ 12 മുതൽ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന്​ സിറ്റി പൊലീസ്​ അറിയിച്ചു. എറണാകുളം നഗരത്തിൽനിന്ന്​ പശ്ചിമ കൊച്ചിയിലേക്കുപോകേണ്ട വാഹനങ്ങൾ എസ്.എ റോഡ്, വൈറ്റില, കുണ്ടന്നൂർ മേൽപാലം, അരൂർ, ഇടക്കൊച്ചി വഴി പോകണം. പശ്ചിമ കൊച്ചിയിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക്​ പോകേണ്ട വാഹനങ്ങൾ ഇടക്കൊച്ചി, അരൂർ വഴി പോകണം. എറണാകുളം നഗരത്തിൽനിന്ന്​ പശ്ചിമ കൊച്ചിയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾക്ക്​ ഗോശ്രീ റോഡ്, വൈപ്പിൻ വഴിയുള്ള ജങ്കാർ സർവിസ് എന്നിവ പ്രയോജനപ്പെടുത്താം. സീപോർട്ട്- എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാൽ കളമശ്ശേരി, കാക്കനാട് എന്നീ ഭാഗങ്ങളിൽനിന്ന് ഈ റോഡിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങൾ കാക്കനാട് സിഗ്‌നൽ ജങ്​ഷനിൽനിന്ന്​ പാലാരിവട്ടം ബൈപാസിലെത്തി യാത്ര തുടരണം. കാക്കനാട് പാർക്ക് ​െറസിഡൻസി ഹോട്ടലിന്​ മുന്നിലുള്ള റോഡിലൂടെ യാത്ര ചെയ്യേണ്ടവരും ഇതുവഴി പോകണം. കരിമുകൾ ജങ്​ഷനിൽ അമ്പലമുകൾ ഭാഗത്തേക്ക്​ നിയന്ത്രണമുള്ളതിനാൽ ആലുവ- പെരുമ്പാവൂർ- വണ്ടർലാ- പള്ളിക്കര ഭാഗത്ത്​ നിന്നുവരുന്ന വാഹനങ്ങൾ കരിമുകൾ ജങ്​ഷനിൽനിന്ന് ഇടത്തോട്ട്​ തിരിഞ്ഞ്​ പീച്ചിങ്ങാച്ചിറ ജങ്​ഷനിലെത്തി അവിടെനിന്നും പുത്തൻകുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരണം. പീച്ചിങ്ങാച്ചിറ ജങ്​ഷനിൽനിന്ന്​ കരിമുകൾ ഭാഗത്തേക്കും ഹിൽപാലസിന്​ മുന്നിൽനിന്ന് അമ്പലമുകൾ ഭാഗത്തേക്കും കരിങ്ങാച്ചിറ ജങ്​ഷനിൽനിന്ന് ഇരുമ്പനം ജങ്​ഷൻ ഭാഗത്തേക്കും എരൂർ ഭാഗത്തുനിന്ന് ഇരുമ്പനം ഭാഗത്തേക്കും ഗതാഗതം അനുവദിക്കില്ല. എരൂർ ഭാഗത്തുനിന്ന് എസ്.എൻ ജങ്​ഷനിലേക്ക്​ വരുന്നവർ ഇവിടെനിന്ന്​ കിഴക്കേ കോട്ടയിലെത്തി യാത്ര തുടരണം. എസ്.എൻ ജങ്​ഷൻ ഭാഗത്തുനിന്ന് സീപോർട്ട് എയർപോർട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്പനം ജങ്​ഷൻ, അമ്പലമുകൾ എന്നീ ഭാഗങ്ങളിലേക്ക്​ ഗതാഗതം അനുവദിക്കില്ല. തിരുവാങ്കുളം ഭാഗത്തു നിന്ന്​ കാക്കനാട്, എറണാകുളം ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങൾ കിഴക്കേകോട്ട മിനി ബൈപാസ്, വൈറ്റിലവഴി തിരിഞ്ഞുപോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story