Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരായമംഗലം വെങ്ങോല...

രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതി; റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
പെരുമ്പാവൂര്‍: രായമംഗലം, വെങ്ങോല കുടിവെള്ള പദ്ധതികളുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ജല മിഷന്‍ വഴിയാണ് തുക ലഭ്യമാക്കുന്നത്. വെങ്ങോല, രായമംഗലം ഗ്രാമപഞ്ചായത്തുകൾക്കൊപ്പം പെരുമ്പാവൂര്‍ നഗരപരിധിയിലുള്ള കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 160 കോടിയാണ് കണക്കാക്കുന്ന ചെലവ്. നഗരസഭ പരിധിയിലെ കാഞ്ഞിരക്കാട് ട്രീറ്റ്‌മൻെറ്​ പ്ലാൻറിനോട് ചേര്‍ന്നായിരിക്കും പുതിയ പ്ലാൻറ്. 25 ദശലക്ഷം ലിറ്റര്‍ വെള്ളം ദിവസവും ശുദ്ധീകരിച്ച്​ വിതരണം ചെയ്യാൻ സാധിക്കും.
Show Full Article
TAGS:
Next Story