Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോർപറേഷൻ വാർഡ്​...

കോർപറേഷൻ വാർഡ്​ പ്രവൃത്തികൾ; കരാറുകാർ ഏറ്റെടുക്കാത്തത്​ ഇനി തൊഴിലുറപ്പുകാർ ചെയ്യും

text_fields
bookmark_border
കൊച്ചി: കോർപറേഷൻ ഡിവിഷൻ തലത്തിൽ കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികളെല്ലാം തൊഴിലുറപ്പുകാരെ ഏൽപിക്കാൻ പുതിയ ഭരണസമിതി തീരുമാനം. ഇതി​ൻെറ അടിസ്ഥാനത്തിൽ ഓരോ ഡിവിഷനിലെയും തൊഴിലാളികളുടെ എണ്ണമെടുക്കുന്നതിന് കൗൺസിലർമാർക്ക് നിർദേശം നൽകി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽരഹിതരായ നിരവധി ആളുകൾ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്​. അതി​ൻെറകൂടി അടിസ്ഥാനത്തിൽ കോർപറേഷൻ തൊഴിലുറപ്പുകാരുടെ പുതിയ പട്ടിക തയാറാക്കുകയാണ്​. ചളി കോരൽ, പുല്ലുവെട്ടൽ, കൃഷിനിലം ഒരുക്കൽ തുടങ്ങി കരാറുകാർ ഏറ്റെടുക്കാത്ത പണികളാണ്​ ഇവരെ ഏൽപിക്കാൻ ഉദ്ദേശിക്കുന്നത്​. ദാരിദ്ര്യ നിർമാർജനംകൂടി ഇതി​ൻെറ ലക്ഷ്യമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. മറ്റ്​ സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ മാ​ത്രമായി തെവഴിലുറപ്പ്​ ഒതുങ്ങുമ്പോൾ കേരളത്തിൽ മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലേക്കും ഇത്​ വ്യാപിപ്പിക്കുകയാണ്​. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പൂർണചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. നഗരപ്രദേശങ്ങളിൽ ദാരിദ്ര്യനിർമാർജനം, ഒരുകുടുംബത്തിന് പ്രതിവർഷം 15,000 രൂപയുടെ അധിക വരുമാനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പരിപോഷണം, മണ്ണ്, ജല, ജൈവസമ്പത്തുകളുടെ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ മറ്റ്​ ലക്ഷ്യങ്ങൾ. നിലവിൽ 5000 പേരാണ് തൊഴിലുറപ്പിൽ കൊച്ചിയിൽ രജിസ്​റ്റർ ചെയ്തിരിക്കുന്നത്. അധികവും സ്ത്രീകളാണ്. ഇതിൽ 3400 പേർ ഭവനപദ്ധതിയായ പി.എം.എ.വൈക്കുവേണ്ടി പണിയെടുക്കുന്നവരാണ്. തൊഴിലുറപ്പിനുള്ള വേതനനിരക്ക് പ്രതിദിനം 291 രൂപയാണ്. പണിയായുധം കൊണ്ടുവരുന്ന തൊഴിലാളികൾക്ക് അഞ്ചുരൂപ കൂടുതലായി ലഭിക്കും. 18-75 പ്രായപരിധിയിലുള്ള ആരോഗ്യമുള്ള ആർക്കും പദ്ധതിയിൽ ചേരാം. നേര​േത്ത 65 ആയിരുന്നു പ്രായപരിധി. കോവിഡുകാലത്തെ തൊഴിൽമാന്ദ്യം കണക്കിലെടുത്ത് 75 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ സാമ്പത്തികവർഷം 200 കോടിരൂപ പദ്ധതിക്ക്​ നീക്കിവക്കുമെന്നാണ് സർക്കാറി​ൻെറ ബജറ്റ് പ്രഖ്യാപനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story