ടൗൺ ബൈപാസിൻെറ നടപടികൾ വേഗത്തിലാക്കും പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ടൗണ്‍ ബൈപാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ വേഗത്തിലേക്കാന്‍ നടപടി ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബേസിക് വാല്യുവേഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ത്തീകരിക്കും. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനായുള്ള യോഗം ഈ മാസം നടത്തും. ബി.വി.ആര്‍ നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥലം ഏറ്റെടുക്കല്‍ വിഭാഗത്തിലെ റവന്യൂ ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി ഉത്തരവായത്. ഇതില്‍ പ്രതിഷേധിച്ച് എം.എല്‍.എ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം വിളിൻ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ബി.വി.ആര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാൻ റവന്യൂ ഇന്‍സ്‌പെക്ടറെ പുനര്‍നിയമിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ ഒരാഴ്ചകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാനാകും. ഓരോ വസ്തു ഉടമകള്‍ക്കും ലഭിക്കുന്ന തുക കണക്കാക്കിയാണ് കരട് പ്രഖ്യാപിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:07 AM GMT Updated On
date_range 2021-02-13T05:37:24+05:30ടൗൺ ബൈപാസിെൻറ നടപടികൾ വേഗത്തിലാക്കും
text_fieldsNext Story