തൃപ്പൂണിത്തുറ (കൊച്ചി): ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് വേദിയിൽ സംവിധായകൻ മേജർ രവി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണവേദിയിലാണ് മേജർ രവി എത്തിയത്. യു.ഡി.എഫ് ഭരണത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസികളെ തല്ലിച്ചതച്ച സംഭവത്തില്‍ കേസുകളെല്ലാം തള്ളിക്കളയണം. വിശ്വാസികളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് ചെന്നിത്തല ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാര്‍ട്ടിയുടെയും മെംബര്‍ഷിപ് ഇതുവരെ എടുക്കാത്തത് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനായാണ്. കോണ്‍ഗ്രസ് മെംബര്‍ഷിപ് എടുക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കും. എട്ടുവര്‍ഷം മുമ്പ് സി.പി.എമ്മിനുവേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തില്‍നിന്ന് ലഭിച്ചത് നന്ദികേടാണ്. ജനങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്ത കാര്യങ്ങളില്‍ ഒന്നിലും ബി.ജെ.പിയില്‍നിന്ന് അനുകൂല നടപടി ലഭ്യമായിട്ടില്ല. ഇനി ബി.ജെ.പിക്കായി രംഗത്തിറങ്ങില്ല. ഭക്ഷ്യക്കിറ്റ് കൊടുത്തതുകൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഒരുനേതാവിന് വേണ്ടത് ധാർഷ്ട്യമല്ല. കുട്ടികളോടുപോലും ധാർഷ്ട്യത്തോടെ പെരുമാറുന്ന രീതിയാണ് പിണറായി വിജയേൻറത്. പിണറായിെയക്കാള് നല്ല നേതാവാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു. ekg TPRA-1 Major Ravi - Aiswarya Kerala Yathra - TPRA തൃപ്പൂണിത്തുറയില്‍ ഐശ്വര്യകേരള യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ മേജര്‍ രവി സംസാരിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:01 AM GMT Updated On
date_range 2021-02-13T05:31:34+05:30കോൺഗ്രസ് വേദിയിൽ മേജർ രവി
text_fieldsNext Story