Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി അഴിമതി: മൊഴിപ്പകർപ്പ്​ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട്​ ഉപഹരജി

text_fields
bookmark_border
െകാച്ചി: കെ.എസ്.ആർ.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട്​ നൽകിയ പരാതിയിൽ അന്വേഷണ ഏജൻസി രേഖപ്പെടുത്തിയ മൊഴിപ്പകർപ്പ്​ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട്​ ഹരജിക്കാരൻ ​ൈഹകോടതിയിൽ. കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപയുടെ നഷ്​ടമുണ്ടാക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകിയ കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറും തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയുമായ ജൂഡ് േജാസഫാണ്​ ഉപഹരജിയുമായി ​േകാടതിയെ സമീപിച്ചിരിക്കുന്നത്​. കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്​ടമുണ്ടായതായി ആരോപിച്ച്​ ജനുവരി 18ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്​റ്റേഷനിലും പിറ്റേ ദിവസം സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും അന്വേഷണത്തിന് നടപടിയുണ്ടായില്ലെന്നാരോപിച്ചായിരുന്നു ഹരജി. എന്നാൽ, ഇതിനുപിന്നാലെ പൊലീസിൽ നൽകിയ പരാതിയിൽ മൊഴിയെടുക്കാൻ ക്രിമിനൽ നടപടി​ക്രമം 160 പ്രകാരമുള്ള നോട്ടീസ്​ ഫോർട്ട്​ പൊലീസ്​ സി.ഐ ​ഹരജിക്കാരന്​ നൽകി. ഈ മാസം ഒന്നിന്​ ഹാജരായി മൊഴിയും നൽകി. മൊഴിയു​ടെ അടിസ്ഥാനത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന്​ ബോധ്യമായാൽ എത്രയുംവേഗം കേസ്​ രജിസ്​റ്റർ ചെയ്യാൻ ബാധ്യതയുണ്ട്​. എന്നാൽ, മൊഴി നൽകിയിട്ട്​ ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും ഇതിന്​ ഒരു നടപടിയുമുണ്ടായിട്ടില്ല. കേസ്​ അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ്​ നൽകിയ നോട്ടീസ്​ ഹരജിയുടെ ഭാഗമാക്കുകയും താൻ നൽകിയ മൊഴി വിളിച്ചുവരുത്തുകയും വേണമെന്നാണ്​ ഉപഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story