Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: അധികനികുതി വാങ്ങി പ്രതിഷേധിക്കുന്നത്​ സർക്കാറി​െൻറ ഇരട്ടത്താപ്പ്​ -ഉമ്മൻ ചാണ്ടി

text_fields
bookmark_border
ഇന്ധന വിലവർധന: അധികനികുതി വാങ്ങി പ്രതിഷേധിക്കുന്നത്​ സർക്കാറി​ൻെറ ഇരട്ടത്താപ്പ്​ -ഉമ്മൻ ചാണ്ടി കൊച്ചി: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിക്കുകയും ആ വിലവർധനയുടെ ആനുകൂല്യം വാങ്ങി വരുമാനം വർധിപ്പിക്കുകയും ചെയ്യു​ന്ന ഇരട്ടത്താപ്പ്​ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന്​ മുൻ മു​ഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക്​ എറണാകുളം മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത്​ ഇന്ധന വിലവർധന ഉണ്ടായപ്പോൾ സംസ്ഥാനത്തിന്​ കി​ട്ടേണ്ട 617​ കോടിയുടെ നികുതിയാണ്​ വേണ്ടെന്നുവെച്ചത്​. ജനങ്ങളോട്​ ആത്​മാർഥതയുണ്ടെങ്കിൽ മന്ത്രി തോമസ്​ ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും അതിന്​ തയാറാകണം. കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​ൻെറ കാലത്ത്​ 2013 മുതൽ 2016 വരെ ആറുതവണയാണ്​ പി.എസ്​.സി റാങ്ക്​ പട്ടികയുടെ കാലാവധി നീട്ടിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.ജെ. വിനോദ്​ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story