കാക്കനാട്: ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലിരിക്കെ മരണപ്പെട്ട കാലടി മുല്ലശ്ശേരിയിലെ ദലിത് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സമദ് നെടുമ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ആബിദ വൈപ്പിൻ, അസൂറ, ഫാത്തിമ ജമാൽ , രമണി കോതമംഗലം സദീക് വെണ്ണല, അർഷാദ് പെരിങ്ങാല ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, മണ്ഡലം പ്രസിഡൻറ് സോമൻ ജി വെൺപുഴശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 12:06 AM GMT Updated On
date_range 2021-02-11T05:36:33+05:30കലക്ടറേറ്റ് മാർച്ച് നടത്തി
text_fieldsNext Story