Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ മർദിക്കുന്ന വിഡിയോ; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കളമശ്ശേരി: സഹപാഠിയായ വിദ്യാർഥിനിയെ റോഡിൽ തള്ളിവീഴ്ത്തിയ വിദ്യാർഥിയെ മൂന്നംഗ സംഘം മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വഴിയാത്രക്കാരായ മൂന്നംഗസംഘം പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിയെ അക്രമിച്ചെന്ന പരാതിയിലാണ് അറസ്​റ്റ്​. കളമശ്ശേരി കരിപ്പായി റോഡിൽ പള്ളിപ്പറമ്പിൽ ബിനേഷ് കുമാർ (38) ഹൈസ്കൂൾ ജങ്​ഷനിൽ കാഞ്ഞിരത്തിങ്കൽ സക്കീർ (38) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽവിട്ടത്. സംഭവത്തിൽ പങ്കുള്ള ഒരാൾ വിദേശ​േത്തക്ക് പോയി. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. സഹപാഠിയായ വിദ്യാർഥിനിയും മറ്റൊരു വിദ്യാർഥിയും തമ്മിലുണ്ടായ വാക്​തർക്കത്തിനിടെ വിദ്യാർഥിനിയെ സഹപാഠി തള്ളിയതിനെത്തുടർന്ന് റോഡിൽ വീണു. അതേസമയം വിദ്യാർഥിനിയെ ആക്രമിക്കുന്നത് ചോദ്യംചെയ്യുക മാത്രമായിരു​െന്നന്നാണ് കേസിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story