Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടപ്പള്ളി-മൂത്തകുന്നം:...

ഇടപ്പള്ളി-മൂത്തകുന്നം: ലാഭകരം ആകാശപ്പാത -സംയുക്ത സമരസമിതി

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 66ൽ നിർദിഷ്​ട 45 മീറ്റർ പദ്ധതിയെക്കാൾ നിലവിലെ 30 മീറ്റർ ഉപയോഗിച്ച് ആകാശപ്പാത നിർമിക്കുകയാണ് ലാഭകരമെന്ന് ദേശീയപാത സംയുക്ത സമരസമിതി. എലവേറ്റഡ് ഹൈ​േവക്ക് ​െചലവ് കൂടുതലാണെന്ന വാദം നിരത്തി ദേശീയപാത അതോറിറ്റി തടസ്സം നിൽക്കുന്നത് ഭൂമിയേറ്റെടുക്കാനുള്ള ​െചലവ് കണക്കിലെടുക്കാതെയാണെന്നും വാർത്തസമ്മേളനത്തിൽ രേഖകൾ പുറത്തുവിട്ട്​ ഭാരവാഹികൾ പറഞ്ഞു. 45 മീറ്റർ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ ​െചലവിനത്തിൽ 1690 കോടി വേണമെന്ന് സ്​പെഷൽ ഡെപ്യൂട്ടി കലക്ടർ രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുണ്ട്. 45 മീറ്ററിലെ റോഡ് നിർമാണത്തിന് 1104.48 കോടി വേണമെന്ന് ദേശീയപാത അതോറിറ്റി നിയമിച്ച കൺസൾട്ടൻറിൻെറ റിപ്പോർട്ടിലും പറയുന്നു. രണ്ട്​ ​െചലവുംകൂടി കൂട്ടിയാൽതന്നെ പദ്ധതി നടപ്പാക്കാൻ 2794.48 കോടി കണ്ടെത്തണം. എന്നാൽ, ഇതേക്കാൾ 507.52 കോടി കുറവിൽ 2286.96 കോടിക്ക്​ എലവേറ്റഡ് ഹൈ​േവ നിർമിക്കാനാവുമെന്നാണ് കൺസൾട്ടൻറിൻെറ കണ്ടെത്തൽ. ഇതിനുപുറമെ 2013ലെ പുതിയ ഭൂമിയേറ്റെടുപ്പ് പുനരധിവാസ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈ​േകാടതി ഉത്തരവുണ്ട്. ഭൂമിയേറ്റെടുക്കൽ ​െചലവ് 3000 കോടി രൂപയിലേറെയാവുമെന്ന് കരുതപ്പെടുന്നതിനാൽ നഷ്​ടക്കണക്ക് 2000 കോടിയിലേറെയായി വർധിക്കും. കഴക്കൂട്ടത്ത് ദേശീയപാത അതോറിറ്റി നിർമിക്കുന്ന ആകാശപ്പാതക്ക് കി.മീറ്ററിന് 71.84 കോടി മാത്രമാണ് ​ചെലവെന്ന്​ ദേശീയപാത അതോറിറ്റി വിവരാവകാശ മറുപടിയിൽ അറിയിക്കുന്നു. ഇതനുസരിച്ച് ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് 23.3 കി.മീറ്ററിന് 1674 കോടി രൂപ മാത്രമേ ​െചലവാകൂ. 15 മീറ്റർ അധികഭൂമി ഏറ്റെടുക്കാൻ ​െചലവാക്കുന്ന നഷ്​ടപരിഹാരത്തുക മാത്രം ഉപയോഗിച്ച് ആകാശപ്പാത നിർമിക്കാനാവും. എലവേറ്റഡ് ഹൈ​േവക്ക് ​െചലവ് കൂടുതലാണെന്ന വാദം നിരത്തി ദേശീയപാത അതോറിറ്റി തടസ്സം പറയുന്നത് ഭൂമിയേറ്റെടുപ്പ് ​െചലവ് കണക്കിലെടുക്കാതെയാണെന്നും അവർ പറഞ്ഞു. 45 മീറ്ററിലെ നിർദിഷ്​ട നാല്​ അല്ലെങ്കിൽ ആറുവരിപ്പാതക്ക് പകരം ആകാശപ്പാതയാണെങ്കിൽ ഇരുനിലയിലായി 10 വരിപ്പാത വരെ നിർമിക്കാം. കാൽനടക്കാർ, മൃഗങ്ങൾ, സൈക്കിൾ, ടൂ വീലർ, ത്രീ വീലർ എന്നിവ വശങ്ങളിൽനിന്ന്​ പ്രവേശിക്കുന്നതും ജങ്​ഷനുകൾ, സീലുകൾ എന്നിവയെല്ലാം ഒഴിവാകുമെന്നതിനാൽ ആകാശപ്പാതയിൽ അപകടങ്ങളും മരണവും പരമാവധി കുറയും. രക്ഷപ്പെടുക 4000 കുടുംബം എലവേറ്റഡ്​ ഹൈവേ വന്നാൽ ഒരു കുടിയൊഴിപ്പിക്കൽ, രണ്ടു പ്രളയം, കോവിഡ് എന്നിവമൂലം നട്ടംതിരിയുന്ന നാലായിരത്തോളം കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കുന്നതിൽനിന്ന് രക്ഷിക്കാം. ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് ഭൂരിഭാഗം പ്രദേശത്തും ഏറ്റെടുത്ത 30 മീറ്ററിൽ നിലവിൽ റോഡോ ഗതാഗതമോ ഇല്ല. നിർമാണസമയത്ത്​ ബാക്കിയിടങ്ങളിൽ സമാന്തരപാതകളിലൂടെ ഗതാഗതം തിരിച്ചു വിടാനുമാകും. ഇതി​െനക്കാൾ ഗതാഗതത്തിരക്കുള്ള അരൂർ-തുറവൂർ ദേശീയപാതയിൽ വീണ്ടും ഭൂമിയേറ്റെടുക്കാതെ നിലവിലെ 30 മീറ്ററിൽ ആകാശപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റിതന്നെ തീരുമാനിച്ചിട്ടുണ്ട്. ഇടപ്പള്ളി-മൂത്തകുന്നം 23 കി.മീറ്ററിൽ 29 പാലം നിർമിക്കുന്നതിലും സൗകര്യം ഒരുപാലമായി ആകാശപ്പാതയാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ആവർത്തിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭ രംഗത്തുള്ളവരെ സംരക്ഷിക്കാൻ സർക്കാറും ജനപ്രതിനിധികളും തയാറാകണം. അന്യായ കുടിയൊഴിപ്പിക്കലിനെ ചെറുക്കുമെന്നും സംയുക്ത സമരസമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി, കൺവീനർ കെ.വി. സത്യൻ, ടോമി അറക്കൽ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story