Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനം വകുപ്പ് ഓഫിസിൽ...

വനം വകുപ്പ് ഓഫിസിൽ അതിക്രമം; ​െപാലീസിൽ പരാതി നൽകി

text_fields
bookmark_border
കോതമംഗലം: കാട്ടുപന്നിയെ വെടിവെച്ച കേസിൽ കസ്​റ്റഡിയിൽ എടുത്തവരെ വിട്ടയക്കാൻ പഞ്ചായത്ത്​ മുൻ അംഗത്തി​ൻെറ നേതൃത്വത്തിൽ വനം വകുപ്പ് ഓഫിസിൽ അതിക്രമം. നടപടി ആവശ്യപ്പെട്ട് ​േറഞ്ച്​ ഓഫിസർ ​െപാലീസിൽ പരാതി നൽകി. പോത്തുപാറ വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ പോത്തുപാറ മണ്ഡപത്തിൽ പീറ്റർ, കമ്പാട്ട് പോൾ എന്നിവരെകോതമംഗലം റേഞ്ച് ഓഫിസർ പി.കെ. തമ്പിയുടെ നേതൃത്വത്തിൽ കസ്​റ്റഡിയിൽ എടുത്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കവളങ്ങാട് പഞ്ചായത്ത് മുൻ അംഗം എബി മോൻ, പുത്തൻപുരക്കൽ നോബിൾ, ജോമോൻ, പ്രതികളിൽ ഒരാളുടെ ബന്ധുവായ പിണ്ടിമന സ്വദേശി ജോൺസൺ എന്നിവർ ഓഫിസിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ജനലും വാതിലും കൊട്ടിയടക്കുകയും ചെയ്​തെന്നാണ്​ പരാതി. വനപാലകരെ ​ൈക​േയറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫിസർ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story