Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
പുതുക്കിയ പരീക്ഷതീയതി കോട്ടയം: കോവിഡ് മൂലം 2020 ജൂണിൽ നടന്ന നാലാം സെമസ്​റ്റർ എം.എ/എം.എസ്​സി (2018 അഡ്മിഷൻ - ​െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് (സി.എസ്.എസ്) എഴുതാൻ സാധിക്കാതിരുന്നവർക്കുള്ള പരീക്ഷ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്​റ്റർ എം.എ മദ്ദളം (െറഗുലർ/സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഈ മാസം 19നുമുമ്പ്​ സർവകലാശാല വെബ്സൈറ്റിലെ സ്​റ്റുഡൻറ്​സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2019 ഡിസംബറിൽ സ്‌കൂൾ ഓഫ് എൻവയൺമൻെറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്​റ്റർ എം.ഫിൽ എൻവയൺമൻെറ്​ മാനേജ്‌മൻെറ്​ (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പഠിക്കാം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് 21ാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവങ്ങൾക്ക് ഊർജമേകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേണിങ്​ മഹാത്മാഗാന്ധി സർവകലാശാലയിൽ പഠിക്കാം. സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ്​ റോബോട്ടിക്‌സിൽ എം.എസ് സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ്​ മെഷീൻ ലേണിങ്​ പ്രവേശനത്തിന് ഈ മാസം എട്ടുവരെ അപേക്ഷിക്കാം. www.cat.mgu.ac.in വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗീകരിച്ച കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സൈബർ ഫോറൻസിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ് വിഷയമായുള്ള സയൻസ് വിഷയങ്ങളിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മുഖ്യവിഷയമാകുന്ന ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ തതുല്യബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 12 സീറ്റാണുള്ളത്. യോഗ്യത പരീക്ഷക്ക്​ ലഭിച്ച മാർക്കി​ൻെറ അടിസ്ഥാനത്തിലാണ് പ്രവേശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story