Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'എ​െൻറ നാട്' ജനകീയ...

'എ​െൻറ നാട്' ജനകീയ കൂട്ടായ്മ അവകാശ സംരക്ഷണ റാലി നടത്തി

text_fields
bookmark_border
'എ​ൻെറ നാട്' ജനകീയ കൂട്ടായ്മ അവകാശ സംരക്ഷണ റാലി നടത്തി കോതമംഗലം: സി.പി.എമ്മി​ൻെറ രാഷ്​ട്രീയ പകപോക്കലുകള്‍ക്കെതിരെ 'എ​ൻെറ നാട്' ജനകീയ കൂട്ടായ്മ അവകാശ സംരക്ഷണ റാലി നടത്തി. എ​ൻെറ നാട് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലത്തിലുടനീളം തടയപ്പെട്ട സാഹചര്യത്തിലും ചെയര്‍മാന്‍ ഷിബു തെക്കുംപുറത്തിനെതിരെ വ്യക്തിഹത്യ നടത്തുന്നതിലും പ്രതിഷേധിച്ചാണ്​ തെരുവിലിറങ്ങിയത്. പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീര്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​ കാന്തി വെള്ളക്കയ്യന്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ്​ ജെസ്സി സാജു, ഷിബു കുര്യാക്കോസ്, ജയിംസ് കൊറമ്പേല്‍, ലിസി പോള്‍, സിന്ധു ജിജോ, വത്സ ജോര്‍ജ്, ബബിത മത്തായി, നോബ് മാത്യു, റിന്‍സ് റോയി, സിബി കളപ്പുരയ്ക്കല്‍, ബിന്‍സി മോഹനന്‍, ബേസില്‍ തണ്ണിക്കോട്ട്, എം.വി. റെജി, വൃന്ദ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. റാലി സമാപന സമ്മേളനം മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്​തു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. ഷിബു തെക്കുംപുറം, പി.പി. ഉതുപ്പാന്‍, പി.എസ്.എം. സാദിഖ്​, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രഹാം, ഡാമി പോള്‍, സി.കെ. സത്യന്‍, കെ.പി. കുര്യാക്കോസ്, ജോര്‍ജ് അമ്പാട്ട്, ജോര്‍ജ് കുര്യപ്പ്, പി.എ. പാദുഷ, സലോമി എല്‍ദോസ്​, അനൂപ് ഇട്ടന്‍, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story