Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസിൽ രണ്ട് മണ്ഡലം ...

കോൺഗ്രസിൽ രണ്ട് മണ്ഡലം കമ്മിറ്റികൂടി

text_fields
bookmark_border
കാക്കനാട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ വിഭജിക്കാൻ തീരുമാനം. ഇതോടെ രണ്ട് മണ്ഡലം കമ്മിറ്റികൂടി വരുമെന്നാണ് വിവരം. തൃക്കാക്കര മുനിസിപ്പൽ പരിധിയിൽ നിലവിൽ രണ്ടു മണ്ഡലം കമ്മിറ്റിയാണ് ഉള്ളത്. 20 ബൂത്തുകളിൽ കൂടുതലുള്ള മണ്ഡലം കമ്മിറ്റികളാണ് രണ്ടാക്കുന്നത്. തൃക്കാക്കര നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും സെക്രട്ടറി ഐവാൻ ഡിസൂസയുമായും നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം.
Show Full Article
TAGS:
Next Story