Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല അത്​ലറ്റിക്...

ജില്ല അത്​ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം; ആദ്യ ദിനം അഞ്ച് റെക്കോഡുകൾ

text_fields
bookmark_border
കൊച്ചി: ഡോ.ടോണി ഡാനിയേല്‍ മെമ്മോറിയല്‍ ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം. ആദ്യ ദിനം അഞ്ച് റെക്കോഡുകളാണ്​ പിറന്നത്​. കോതമംഗലം എം.എ കോളജില്‍ ഗ്രൗണ്ടില്‍ ത്രോ ഇനങ്ങളും ദീര്‍ഘദൂര ഓട്ട മത്സരങ്ങളുമാണ് ആദ്യ ദിവസം നടന്നത്. 148 പോയൻറുമായി കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമി മുന്നേറുകയാണ്. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലമാണ് 123 പോയൻറുമായി രണ്ടാമതുള്ളത്. 63 പോയൻറ് നേടിയ താന്നിപ്പുഴ അനിത പബ്ലിക് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. കോലഞ്ചേരി സൻെറ് പീറ്റേഴ്‌സ് കോളജ് സ്‌പോര്‍ട്‌സ് അക്കാദമി (40 പോയൻറ്)), മണീട് ഗവ.വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (32) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം ഷോട്ട്പുട്ടില്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ എല്‍. ഗൗരി കൃഷ്ണ (10.59 മീറ്റര്‍), അണ്ടര്‍ 18 വനിത വിഭാഗം ഷോട്ട്പുട്ടില്‍ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ ഗോപിക സുനില്‍ (12.23 മീറ്റര്‍), ഹാമര്‍ ത്രോയില്‍ കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ​െബ്ലസി ദേവസ്യ (46.25 മീറ്റര്‍) എന്നിവര്‍ റെക്കോഡുകള്‍ കുറിച്ചു. ആണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗം 5000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ എന്‍.വി.അമിത് (15 മിനിറ്റ്, 50.30 സെക്കന്‍ഡ്), പുരുഷവിഭാഗം ഡിസ്‌കസ് ത്രോയില്‍ കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആന്‍ഡ്രിക്് മൈക്കിള്‍ ഫെര്‍ണാണ്ടസ് എന്നിവരും റെക്കോഡ്​ സ്വന്തമാക്കി.
Show Full Article
TAGS:
Next Story