Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലക്കേസ്​ പ്രതി ആറ്​...

കൊലക്കേസ്​ പ്രതി ആറ്​ വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
കളമശ്ശേരി: പെരുമ്പാവൂരിൽ പരസ്യബോർഡ് നിർമാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവി​ൻെറ കൊലപാതകവുമായി ബന്ധപ്പെട്ട്​ സ്ഥാപന ഉടമയായ പ്രതിയെ ആറ് വർഷത്തിനു​േശഷം ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്തു. പെരുമ്പാവൂർ ടൗണിൽ ദർശൻ എന്ന പരസ്യസ്ഥാപനം നടത്തിവന്ന നെയ്യാറ്റിൻകര കുന്നത്തുകാൽ ചെറിയകൊല്ല വേങ്കോട് കിഴക്കുംകരയിൽ ബി. അശോകനെയാണ്​ (51) ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്തത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇടുക്കി ഉടുമ്പൻചോല കരുണാപുരം കൂട്ടാർ കരയിൽ ചെല്ലുവേലി വീട്ടിൽ പ്രമോദിനെ (31) കൊലപ്പെടുത്തിയ കേസിലാണ് അറസ്​റ്റ്​. 2014 ജൂൺ 14നാണ് ജീവനക്കാരനെ പെരുമ്പാവൂരിലെ സ്ഥാപനത്തിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ​െപാലീസ് അന്വേഷണം നടത്തിയെങ്കിലും തെളിയാതെവന്നതോടെ 2015ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പലവട്ടം പെരുമ്പാവൂർ ​െപാലീസും ക്രൈംബ്രാഞ്ചും അശോകനെ ചോദ്യം ചെയ്തിരുന്നെങ്കിലും തെളി​വ്​ ലഭിച്ചിരുന്നില്ല. അശോകൻ ഫ്ലക്സ് ബോർഡ് പണിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുടിക്കലിൽ പോയസമയം അവിടെ പരിചയപ്പെട്ട ഒരുകുടുംബത്തിലെ പെൺകുട്ടിയെ സ്ഥാപനത്തിലേക്ക് ജോലിക്ക്​ ക്ഷണിച്ചു. എന്നാൽ, പെൺകുട്ടി വരാൻ തയാറാകാതിരുന്നത്​ പ്രമോദ് പറഞ്ഞതുകാരണമെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രമോദിനെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊല. പിന്നാലെ ​െപാലീസിനെ അശോകൻതന്നെ വിളിച്ചറിയിക്കുകയായിരുന്നു. താൻ രാത്രി ഭക്ഷണം കഴിക്കാൻ പോയ സമയം പവർകട്ടിനിടെ പുറ​െമനിന്ന്​ മറ്റാ​േരാ എത്തി കൊലപ്പെടുത്തിയതായാണ് അശോകൻ പറഞ്ഞിരുന്നത്. കൊലക്ക്​ ഉപയോഗിച്ച ആയുധങ്ങൾ താമസ സ്ഥലത്ത് വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടു സൂക്ഷിച്ചിരുന്നിടത്തുനിന്ന്​ കണ്ടെത്തി. അ​േന്വഷണം തനിക്കുനേരെ അടുക്കു​െന്നന്ന് മനസ്സിലായതോടെ അശോകൻ കോഴിക്കോട്ടേക്ക് കടന്നു. അവിടെ ബൈക്കിൽ തുണിക്കച്ചവടം നടത്തിവരവേ ക്രൈംബ്രാഞ്ച് എസ്.പി ടോമി സെബാസ്​റ്റ്യന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി വൈ.ആർ. റെസ്​റ്റം, സി.ഐ രാജീവ് കുമാർ, എസ്.ഐ ബിനുലാൽ, എ.എസ്.ഐ രാജീവ്, ജലീൽ, ബിനോയ് എന്നിവരടങ്ങിയ സംഘം അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെ ആറോളം കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ ബസ് ഡിപ്പോയിൽ തലക്ക്​ കല്ലുകൊണ്ടിടിച്ച് കൊല്ലാൻ ശ്രമിച്ചതിനും നെയ്യാറ്റിൻകര ഗവ. ആശുപത്രി ജീവനക്കാരിയെ മർദിച്ചതിനും കേസുകളുണ്ട്. കോഴിക്കോട്ട്​ ഇമ്പിച്ചികോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും ക്രൈംബ്രാഞ്ച്​ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story