Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം നടത്തുന്നത്​...

സി.പി.എം നടത്തുന്നത്​ രാഷ്​ട്രീയ പകപോക്കൽ -കേരള കോൺഗ്രസ്​

text_fields
bookmark_border
കോതമംഗലം: ജില്ല പ്രസിഡൻറ്​ ഷിബു തെക്കുംപുറത്തിനെതിരെ സി.പി.എം പകപോക്കുകയാണെന്ന്​ കേരള കോണ്‍ഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2006ല്‍ കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസ് റോഡിന് സമീപം ഒരേക്കര്‍ പതിനെട്ട് സൻെറ്​ സ്ഥലം വിലകൊടുത്ത്​ വാങ്ങിയതാണ്. ഈ സ്ഥലം താലൂക്ക് സര്‍വേയര്‍ അളന്നുതിട്ടപ്പെടുത്തിയതാണ്. അന്നുമുതല്‍ നികുതി അടച്ചിട്ടുമുണ്ട്​. വസ്തുവിനോട് ചേര്‍ന്നൊഴുകുന്ന തോടിന് മുകള്‍ഭാഗത്തും താഴ്ഭാഗത്തും ഉള്ളതിനേക്കാള്‍ വീതിയും സ്വാഭാവിക ഒഴുക്കിനെ തടസ്സമില്ലാത്ത രീതിയില്‍ ഇറിഗേഷന്‍ വകുപ്പ് സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളതുമാണ്. എന്നിരിക്കെ തഹസില്‍ദാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഇറക്കിയ ഉത്തരവി​ൻെറ മറവിൽ പി.ഡബ്ല്യു.ഡി റോഡിന് ചേര്‍ന്നുള്ള മതില്‍ നഗരസഭയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സി.പി.എം പൊളി​ക്കുകയായിരുന്നെന്ന്​ നേതാക്കൾ ആരോപിച്ചു. മുന്‍ മന്ത്രി ടി.യു. കുരുവിള, ഷിബു തെക്കുംപുറം, എ.ടി. പൗലോസ്, ജോമി തെക്കേകര, ജോര്‍ജ് മാത്യു, സി.കെ. സത്യന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story