Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകീരമ്പാറ പഞ്ചായത്ത്​...

കീരമ്പാറ പഞ്ചായത്ത്​ മാലിന്യമുക്​തമാകും

text_fields
bookmark_border
കോതമംഗലം: കീരമ്പാറ ഗ്രാമപഞ്ചായത്ത്​ സമയ ബന്ധിതമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ആൻറണി ജോൺ എം.എൽ.എയുടെ മാലിന്യ നിർമാർജന പദ്ധതി 'അരുത് വൈകരുതി' ​ൻെറ ഭാഗമായാണ് മാലിന്യ നിർമാർജനം നടപ്പാക്കുന്നത്. പുന്നേക്കാട് ചേർന്ന പൊതുയോഗം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിത കർമ സേനാംഗങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്കരണത്തിനയക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷീബ ജോർജ്‌, ജില്ല പഞ്ചായത്ത്​അംഗം കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ജോമി തെക്കേക്കര, ലിസി ജോസഫ്, പഞ്ചായത്ത് മെംബർമാരായ ജിജോ ആൻറണി, മഞ്ജു സാജു, സിനി ബിജു, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ സുചിത് കരുൺ, സാങ്കേതികോപദേഷ്​ടാവ്​ ജോസ് ജോസഫ് മൂഞ്ഞേലിൽ, അരുത് വൈകരുത് പദ്ധതി കോഓഡിനേറ്റർ ബെന്നി ആർ​ൈടലൈൻ എന്നിവർ പങ്കെടുത്തു. EM KMGM 4 clean കീരമ്പാറ പഞ്ചായത്ത്​ മാലിന്യമുക്തമാക്കുന്ന പദ്ധതി ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story